ദീപു വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി ; പോയത് കോയമ്പത്തൂരിലേക്ക് ; കളിയിക്കാവിള കൊലയിൽ വൻ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. കരമന സ്വദേശിയായ എസ്. ദീപുവാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലപാതകമനെന്നാണ് പോലീസ് സംശയിക്കുന്നത്. കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതെന്നാണ് അമ്മാവൻ സുനിൽ പ്രതികരിച്ചത്. 10 ലക്ഷം രൂപയുമായാണ് വീട്ടിൽ നിന്നും ദീപു ഇറങ്ങിയത്. ജെസിബി വാങ്ങാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. വണ്ടി കൊണ്ടുവരാൻ ഒരാളെ അതിർത്തിയിൽ നിന്നും വാഹനത്തിൽ കയറ്റിയതായും സംശയിക്കുന്നുണ്ട്. പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വിൽപ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു.

ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടിൽ നിന്നും ഇറങ്ങിയത്. 12.30 തോടെയാണ് കൊലപാതകം അറിഞ്ഞത്. ദീപുവിനെ ജെസിബി വാങ്ങാൻ സഹായിക്കുന്ന ഒരാൾ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള വഴി യാത്ര ചെയ്തതെന്നും ബന്ധു വിശദീകരിച്ചു. ദേശീയപാത – തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് മഹീന്ദ്ര കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. കാറിന്റെ മുന്നിലെ സീറ്റിലായിരുന്നു മൃതദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...