Saturday, June 1, 2024 10:03 am

കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റവും പബ്ലിക്ക് അഡ്രസ് സിസ്റ്റവും കമ്മീഷന്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയായ സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റവും പബ്ലിക്ക് അഡ്രസ് സിസ്റ്റവും (ഓഡിയോ സിസ്റ്റം) കമ്മീഷന്‍ ചെയ്തു. സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റം രാജുഏബ്രഹാം എംഎല്‍എയും പബ്ലിക്ക് അഡ്രസ് സിസ്റ്റം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുമാണ് കമ്മീഷന്‍ ചെയ്തത്.

സിസിടിവി സര്‍വൈലന്‍സ് സിസ്റ്റത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ 21 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം രാത്രിയും പകലും റെക്കോഡ് ചെയ്യാന്‍ കഴിയുന്ന ആധുനിക കാമറകളാണ്. ആശുപത്രി കെട്ടിടത്തിനു പുറത്തായി അത്യാധുനിക നിലവാരത്തിലുള്ള പിറ്റിഇസഡ് കാമറകള്‍ അഞ്ച് എണ്ണമാണ് സ്ഥാപിച്ചിട്ടുള്ളത്. 360 ഡിഗ്രി റൊട്ടേറ്റ് ചെയ്യുന്ന കാമറ മെഡിക്കല്‍ കോളജ് കാമ്പസിനെ പൂര്‍ണമായും കവര്‍ ചെയ്യാന്‍ പര്യാപ്തമാണ്. സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിന് 59 ലക്ഷം രൂപയാണ് ചെലവഴിച്ചത്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് സിസ്റ്റം സ്ഥാപിച്ചത്.

പബ്ലിക്ക് അഡ്രസ് സിസ്റ്റം മെഡിക്കല്‍ കോളജിലെ വിവരവിനിമയത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റൂഫിംഗിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഓഡിയൊ  സിസ്റ്റം ഇതിന്റെ പ്രധാന ഭാഗമാണ്. ആശുപത്രിയുടെ ഓരോ ഭാഗത്തും പ്രത്യേകമായോ, പൊതുവായോ സിസ്റ്റം പ്രവര്‍ത്തനക്ഷമമാകും. തീപിടുത്തമോ, മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കുന്നതിനും ഇത് സഹായകരമാകും. പബ്ലിക്ക് അഡ്രസ് സിസ്റ്റത്തിന് 67 ലക്ഷം രൂപയാണ് ചെലവഴിച്ചത്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി തന്നെയാണ് പബ്ലിക് അഡ്രസ് സിസ്റ്റവും സ്ഥാപിച്ചത്. എല്ലാ ആധുനിക സൗകര്യത്തോടെയും ഒരുങ്ങുന്ന കോന്നി ഗവ. മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ജില്ല ആരോഗ്യരംഗത്ത് കുതിച്ചു ചാട്ടം തന്നെ നടത്തുമെന്ന് രാജുഏബ്രഹാം എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തോടെ കോന്നിക്ക് സംസ്ഥാനത്തെ ആരോഗ്യ ഭൂപടത്തില്‍ പ്രധാന സ്ഥാനമായിരിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും പറഞ്ഞു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍, ഗ്രാമപഞ്ചായത്തംഗം ജോയ് തോമസ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എസ്. സജിത്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.ജെ. അജയകുമാര്‍, ശ്യാംലാല്‍, എ. ദീപകുമാര്‍, വിജയ വില്‍സണ്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൊജക്ട് മാനേജര്‍ അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാക് ജയിലിൽ കഴിഞ്ഞ നാല് ഇന്ത്യക്കാരെ വിട്ടയച്ചു

0
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ജയിലിൽ കഴിഞ്ഞിരുന്ന നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഉത്തർ പ്രദേശ്,...

പേരൂർക്കളം ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇടുങ്ങിയ മുറികളിൽ തന്നെ ഇത്തവണയും പഠനം

0
കോന്നി : 1928ൽ സ്ഥാപിച്ച പേരൂർക്കളം ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇത്തവണയും...

പരിഷ്‌കരിച്ച ലിപിയോടെ പുതിയ മലയാള പാഠപുസ്തകങ്ങള്‍ ഒരുങ്ങുന്നു

0
തിരുവനന്തപുരം: വരികള്‍ക്കിടയില്‍ കൂടുതല്‍ അകലമിട്ടും അക്ഷരത്തിന്റെ വലുപ്പം കൂട്ടിയും തുമ്പ ഫോണ്ടില്‍...

സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ; റാന്നി വൈക്കം സ്കൂളിന് മുന്നിലെ അപടകക്കെണിക്ക് പരിഹാരമായില്ല

0
റാന്നി : പുതിയ അദ്ധ്യയന വർഷത്തിലേക്ക് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം...