Monday, May 13, 2024 10:24 pm

ട്രംപിന് തിരിച്ചടി ; അമേരിക്കയിലെ ടിക് ടോക്ക് നിരോധനത്തിന് കോടതിയുടെ സ്‌റ്റേ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ടിക് ടോക്ക് സേവനങ്ങള്‍ അമേരിക്കയില്‍ നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ. വാഷിങ്ടണിലെ യു.എസ്. ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സാണ് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.

തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നവംബര്‍ 12 വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് ഭരണകൂടം നല്‍കിയിരുന്നു. ഈ നടപടിയിലുള്ള ടിക് ടോക്കിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ നടപടി.

ടിക് ടോക്കിന്റെ മാതൃകമ്പനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഭരണകൂടം ടിക് ടോക്കിനെതിരെ നടപടി എടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ന് 117പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്, ടെസ്റ്റ് പാസായത് 52...

0
തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരായ സമരത്തിനിടെ ഇന്ന് നടത്തിയ ടെസ്റ്റുകളുടെ കണക്കുകള്‍ പുറത്ത്...

ആനന്ദപ്പള്ളി സ്വദേശിയായ 28 കാരന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പത്തനംതിട്ട: ആനന്ദപ്പള്ളി സ്വദേശിയായ 28 കാരന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം....

വണ്ടാനം മെഡിക്കല്‍ കോളജില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : 24 കാരന്‍ അറസ്റ്റില്‍

0
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച...

റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം : മന്ത്രി പി എ...

0
തിരുവനന്തപുരം: മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക...