Thursday, May 23, 2024 1:43 pm

അതീവജാഗ്രതയില്‍ ഇന്ത്യന്‍ വ്യോമസേന, പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ആഹ്വാനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അതീവജാഗ്രതിയില്‍ ഇന്ത്യന്‍ വ്യോമസേന. തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു. പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ആഹ്വാനം. പാകിസ്താനുമായുള്ള യുദ്ധമുള്‍പ്പെടെ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറാണെന്ന് വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിംഗ് ബഡൗരിയ അറിയിച്ചു. ‘ചൈനയുടേയും പാകിസ്താന്റെയും ഭാഗത്ത് നിന്ന് ഭീഷണി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ അവരോട് പോരാടാന്‍ ശക്തമായ കഴിവ് ആവശ്യമാണ്. വ്യോമസേന അതിവേഗമാണ് മാറുന്നത്. ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്ന ഭീഷണി നേരിടാന്‍ വ്യോമസേന പൂര്‍ണസജ്ജമാണെന്നും’ അദ്ദേഹം പറഞ്ഞു.

‘ തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ച്‌ കഴിഞ്ഞു. ലഡാക്ക് വളരെ ചെറിയ പ്രദേശമാണ്. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ അതിനെ വളരെ ശക്തമായ രീതിയില്‍ നേരിടാന്‍ പാകത്തിലാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം വടക്കന്‍ അതിര്‍ത്തിയിലെ സാഹചര്യം അദ്ദേഹം നേരിടെത്തി വിലയിരുത്തിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി ; പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തേക്ക്...

0
ബെം​ഗളൂരു: ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. ഇ-മെയിൽ...

മാക്ഫാസ്റ്റ് കോളേജിൽ ‘കരിയർ ഗൈഡൻസ്’ ശില്പശാല 24ന്

0
തിരുവല്ല : മാക്ഫാസ്റ്റ് കോളേജിൽ 'കരിയർ ഗൈഡൻസ്' ശില്പശാല 24ന് രാവിലെ...

അസം സർക്കാറിന് തിരിച്ചടി ; ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം...

0
ഗുവാഹത്തി: അസമിൽ ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം...

മഴയെത്തിയതോടെ പന്തളം എംസി റോഡിലെ അപകടവും വര്‍ധിച്ചു

0
പന്തളം : എം.സി.റോഡിൽ പറന്തലിനും കാരയ്ക്കാടിനും ഇടയിൽ മഴക്കാലത്ത് ഒരു അപകടമെങ്കിലും...