Monday, May 27, 2024 11:00 pm

കെ.എ.പി മൂന്നാം ബറ്റാലിയന്‍ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുജന സേവകരാണെന്ന ധാരണ അടിസ്ഥാന നിലപാടായി പോലീസ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണിയാര്‍ കെ.എ.പി അഞ്ചാം ബറ്റാലിയന്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കെ.എ.പി മൂന്നാം ബറ്റാലിയന്റെ 117 റിക്രൂട്ട് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി പുതിയതായി 2,279 പേര്‍ പോലീസ് സേനയുടെ ഭാഗമായി മാറിയതിന്റെ ചടങ്ങുകൂടിയായിരുന്നു വേദി.

സമൂഹത്തോട് നല്ല പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കാന്‍ പോലീസുകാര്‍ക്ക് കഴിയണം. പോലീസ് പരിശീലനത്തിന്റെ കാര്യത്തില്‍ ഏറെ പുതുമകളുള്ള ഒരു ബാച്ചാണ് പുറത്തിറങ്ങുന്നത്. നേരത്തെ പരിശീലനത്തിന് ഒരു ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. തൃശൂര്‍ ആസ്ഥാനമാക്കി ഇന്റഗ്രേറ്റഡ് പോലീസ് ട്രെയിനിംഗ് സെന്റര്‍ രൂപം നല്‍കിയതോടെ ഇക്കാര്യത്തില്‍ മാറ്റം വരുകയാണ്. ഈ സെന്ററിലും കേരള പോലീസ് അക്കാഡമി, എസ്.എ.പി, എം.എസ്.പി, ആര്‍.ആര്‍, കെ.എ.പി ഒന്നുമുതല്‍ അഞ്ചുവരെ ബറ്റാലിയനുകള്‍ എന്നിവിടങ്ങളിലായി ഏകീകൃതമായ പരിശീലനമാണു നല്‍കിയത്. നമ്മുടെ സംസ്ഥാനത്തെ പോലീസ് സേനയുടെ അടുത്തകാലത്തെ റിക്രൂട്ടുമെന്റ് പരിശോധിച്ചാല്‍ ബിരുദ, ബിരുദാനന്ത ബിരുദം ഉള്ളവരും സാങ്കേതിക വിദഗ്ധരും കൂടുതലായി സേനയുടെ ഭാഗമായതായി കാണാം. ലോക്ഡൗണ്‍ കാലത്ത് ട്രെയിനികളെ അവരുടെ മാതൃസ്‌റ്റേഷന്‍ പരിധിയില്‍ ജനമൈത്രി പോലീസ് ഡ്യൂട്ടിക്കായി നിയോഗിച്ചതു പൊതുജന സേവനത്തിനു മികച്ച ധാരണ ലഭിക്കുന്നതിനു കൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

മണിയാര്‍ കെ.എ.പി അഞ്ചാം ബറ്റാലിയന്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ രാവിലെ 8.40ന് പാസിംഗ് ഔട്ട് പരേഡ് ചടങ്ങുകള്‍ ആരംഭിച്ചു. 8.50ന് കെ.എ.പി ബറ്റാലിയന്‍ 3 ഡെപ്യൂട്ടി കമ്മാന്‍ഡന്റ് സി.വി ശശി പരേഡ് അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ 8.55ന് ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിച്ചു. കെ.എ.പി ബെറ്റാലിയന്‍ 3 ഡെപ്യൂട്ടി കമ്മാന്‍ഡന്റ് സി.വി ശശി പാസിംഗ് ഔട്ട് ചടങ്ങിന്റെ ഭാഗമായി സേനാംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുളളവരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌ക്കാരം കെ.എ.പി ബെറ്റാലിയന്‍ 3് ഡെപ്യൂട്ടി കമ്മാന്‍ഡന്റ് സി.വി ശശി വിതരണം നടത്തി. ബെസ്റ്റ് ഇന്‍ഡോര്‍ എം.ശരത് മോഹന്‍, ബെസ്റ്റ് ഔട്ട് ഡോര്‍ ഫ്രാന്‍സിസ് സേവ്യര്‍, ബെസ്റ്റ് ഷൂട്ടര്‍ എസ്. സന്ദീപ്, ഓള്‍ റൗഡര്‍ പുരസ്‌ക്കാരം നന്ദു മുരളീധരന്‍ എന്നിവര്‍ ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുണ്ടാനേതാവിന്റെ വീട്ടില്‍ സല്‍ക്കാരം ; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യും

0
തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി...

ദുബായില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി

0
ദുബായ്: ദുബായിൽ തമാസസ്ഥലത്ത് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തിരുവനന്തപുരം...

എസ്.എസ്.എൽ.സി പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി...

അപ്പാർട്ട്‌മെന്റിൽ തീപിടിത്തം : ക്രെയിൻ ഉപയോഗിച്ച് 17 പേരെ രക്ഷിച്ചു

0
മസ്‌കത്ത്: ഒമാനിലെ സീബ് ഗവർണറേറ്റിൽ തെക്കൻ അൽ ഹൈൽ ഏരിയയിലെ അപ്പാർട്ട്‌മെന്റിൽ...