കെ.എ.പി മൂന്നാം ബറ്റാലിയന്‍ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുജന സേവകരാണെന്ന ധാരണ അടിസ്ഥാന നിലപാടായി പോലീസ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണിയാര്‍ കെ.എ.പി അഞ്ചാം ബറ്റാലിയന്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കെ.എ.പി മൂന്നാം ബറ്റാലിയന്റെ 117 റിക്രൂട്ട് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി പുതിയതായി 2,279 പേര്‍ പോലീസ് സേനയുടെ ഭാഗമായി മാറിയതിന്റെ ചടങ്ങുകൂടിയായിരുന്നു വേദി.

സമൂഹത്തോട് നല്ല പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കാന്‍ പോലീസുകാര്‍ക്ക് കഴിയണം. പോലീസ് പരിശീലനത്തിന്റെ കാര്യത്തില്‍ ഏറെ പുതുമകളുള്ള ഒരു ബാച്ചാണ് പുറത്തിറങ്ങുന്നത്. നേരത്തെ പരിശീലനത്തിന് ഒരു ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. തൃശൂര്‍ ആസ്ഥാനമാക്കി ഇന്റഗ്രേറ്റഡ് പോലീസ് ട്രെയിനിംഗ് സെന്റര്‍ രൂപം നല്‍കിയതോടെ ഇക്കാര്യത്തില്‍ മാറ്റം വരുകയാണ്. ഈ സെന്ററിലും കേരള പോലീസ് അക്കാഡമി, എസ്.എ.പി, എം.എസ്.പി, ആര്‍.ആര്‍, കെ.എ.പി ഒന്നുമുതല്‍ അഞ്ചുവരെ ബറ്റാലിയനുകള്‍ എന്നിവിടങ്ങളിലായി ഏകീകൃതമായ പരിശീലനമാണു നല്‍കിയത്. നമ്മുടെ സംസ്ഥാനത്തെ പോലീസ് സേനയുടെ അടുത്തകാലത്തെ റിക്രൂട്ടുമെന്റ് പരിശോധിച്ചാല്‍ ബിരുദ, ബിരുദാനന്ത ബിരുദം ഉള്ളവരും സാങ്കേതിക വിദഗ്ധരും കൂടുതലായി സേനയുടെ ഭാഗമായതായി കാണാം. ലോക്ഡൗണ്‍ കാലത്ത് ട്രെയിനികളെ അവരുടെ മാതൃസ്‌റ്റേഷന്‍ പരിധിയില്‍ ജനമൈത്രി പോലീസ് ഡ്യൂട്ടിക്കായി നിയോഗിച്ചതു പൊതുജന സേവനത്തിനു മികച്ച ധാരണ ലഭിക്കുന്നതിനു കൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

മണിയാര്‍ കെ.എ.പി അഞ്ചാം ബറ്റാലിയന്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ രാവിലെ 8.40ന് പാസിംഗ് ഔട്ട് പരേഡ് ചടങ്ങുകള്‍ ആരംഭിച്ചു. 8.50ന് കെ.എ.പി ബറ്റാലിയന്‍ 3 ഡെപ്യൂട്ടി കമ്മാന്‍ഡന്റ് സി.വി ശശി പരേഡ് അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ 8.55ന് ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിച്ചു. കെ.എ.പി ബെറ്റാലിയന്‍ 3 ഡെപ്യൂട്ടി കമ്മാന്‍ഡന്റ് സി.വി ശശി പാസിംഗ് ഔട്ട് ചടങ്ങിന്റെ ഭാഗമായി സേനാംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുളളവരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌ക്കാരം കെ.എ.പി ബെറ്റാലിയന്‍ 3് ഡെപ്യൂട്ടി കമ്മാന്‍ഡന്റ് സി.വി ശശി വിതരണം നടത്തി. ബെസ്റ്റ് ഇന്‍ഡോര്‍ എം.ശരത് മോഹന്‍, ബെസ്റ്റ് ഔട്ട് ഡോര്‍ ഫ്രാന്‍സിസ് സേവ്യര്‍, ബെസ്റ്റ് ഷൂട്ടര്‍ എസ്. സന്ദീപ്, ഓള്‍ റൗഡര്‍ പുരസ്‌ക്കാരം നന്ദു മുരളീധരന്‍ എന്നിവര്‍ ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...