16 കോടിയുടെ റോഡ് തകർന്നത് 16 ദിവസത്തിനുള്ളിൽ ; അഴിമതി തുറന്നുകാട്ടി ദൃശ്യങ്ങൾ വൈറൽ

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ് ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞു. ഏകദേശം 16 കോടി രൂപ ചെലവഴിച്ച് നിർമിച്ച നന്ദ കി ചൗക്കി പാലം ഉദ്ഘാടനം ചെയ്ത് ഏതാനും ദിവസങ്ങൾക്കകം തന്നെ റോഡിൽ വലിയ കുഴി രൂപപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായി. റോഡ് തകർന്നതിന്‍റെ വീഡിയോ ദൃശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. പിന്നാലെ റോഡ് നിർമ്മാണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് പലരും സംശയം ഉന്നയിച്ചു.

ഇന്നലെ രാത്രി (27.7.2026) പെയ്ത മഴയെ തുടർന്ന് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്‍റെ ഒരു ഭാഗം തകർന്ന് വലിയൊരു ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതോടെ ഡെറാഡൂൺ – പാവോണ്ട സാഹിബ് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. 2025 -ലെ മഴക്കാലത്ത് നേരത്തെയുണ്ടായിരുന്ന പാലം തകർന്നിരുന്നു. ഇതിനെ തുടർന്ന് ദേശീയ പാതാ അഥോറിറ്റിയുടെ ധനസഹായത്തോടെയാണ് പുതിയ പാലം നിർമ്മിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...