രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ ഉൾപ്പെടെയുള്ളവരിൽനിന്നും നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)യുടെ പൊതുപരീക്ഷകളുടെ നടത്തിപ്പ്, സുരക്ഷ, രൂപകൽപ്പന, ഭരണസംവിധാനം എന്നിവ പരിശോധിക്കുന്നതിനായി രൂപീകരിച്ച ഹൈ പവർഡ് ടാസ്ക് ഫോഴ്സാണ് അഭിപ്രായങ്ങൾ ശേഖരിക്കുക. നന്ദൻ നിലേക്കനി അധ്യക്ഷനായ ഹൈ പവേർഡ് ടാസ്ക് ഫോഴ്സാണ് പരിഷ്കാര നിർദേശങ്ങൾ തയാറാക്കുക. സുരക്ഷിതവും സുതാര്യവും നീതിയുക്തവുമായ പരീക്ഷാ സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. താൽപര്യമുള്ളവർക്ക് 2026 സെപ്റ്റംബർ 13 വരെ നിർദേശങ്ങൾ സമർപ്പിക്കാം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ നിർദേശങ്ങൾ നൽകാൻ അവസരമുണ്ട്.

നിർദേശങ്ങൾ നൽകാനുള്ള മാർഗങ്ങൾ:
വെബ്സൈറ്റ്: examreforms-taskforce.dopt.gov.in.
ഫോൺ: 1800-180-4747വാട്സ്ആപ്: +91 78270 42830 എന്ന നമ്പറിലേക്ക് ‘hptf’ എന്ന് അയക്കുക
ഇമെയിൽ: [email protected]
_ _
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, പരീക്ഷാ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, പരീക്ഷാ നടത്തിപ്പിലെ സുതാര്യത, പരാതിപരിഹാര സംവിധാനം തുടങ്ങിയ വിഷയങ്ങളിൽ നേരിട്ടുള്ള അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാം. വിദ്യാർഥികളും പരീക്ഷാർഥികളും മാത്രമല്ല, വിവിധ മേഖലകളിലുള്ളവർക്കും നിർദേശങ്ങൾ നൽകാം. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരീക്ഷാ നടത്തിപ്പ് ഏജൻസികൾ, വിഷയവിദഗ്ധർ, സാങ്കേതിക വിദഗ്ധർ, വ്യവസായ സംഘടനകൾ, സിവിൽ സൊസൈറ്റി സംഘടനകൾ തുടങ്ങിയവർക്ക് അഭിപ്രായങ്ങൾ അറിയിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

0
റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം...

കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി....