മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര, മേക്കൊഴൂർ, കടമ്മനിട്ട വഴി കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിലേക്ക് പുതുതായി കെ.എസ്.ആർ.ടി സി ബസ്സ് സർവീസ് ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് മേക്കൊഴൂർ മേഖലാ കോൺഗ്രസ് പ്രവർത്തകയോഗം അധികൃതരോട് ആവശ്യപ്പെട്ടു. യാത്രാസൗകര്യങ്ങളുടെ അപാര്യാപ്തത മൂലം വട്ടൻകാല, മേക്കൊഴൂർ, പേഴുംകാട്, വല്യയന്തി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് അനുഭപ്പെടുന്നതെന്നും ഇത് പരിഹരിക്കുവാൻ പൊതു ഗതാഗത സൗകര്യം അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്കും മറ്റ് അധികൃതർക്കും നിവേദനം സമർപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. ചെറിയാൻ കെ.മാത്യു അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട്, മണ്ഡലം പ്രസിഡന്റ് ലിബു മാത്യു, സിബി ജേക്കബ്, ക്യാപ്റ്റൻ സി.വി വർഗീസ്, എസ്. സുനിൽകുമാർ, ജോബിൻ തോമസ്, ബിന്ദുബിനു, ജേക്കബ് വർഗീസ്, സി.എ തോമസ്, മനു മോനി, ജനകമ്മ ശ്രീധരൻ, സജി വർഗീസ്, പി.എം വർഗീസ്, കെജി വർഗീസ്, കെ ജെ തോമസ്, ബിജു ചെമ്മാന്തറ, ബെൻസൺ കുളങ്ങര, റ്റി സി തോമസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....