Tuesday, May 7, 2024 5:00 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജില്ലാ ആസൂത്രണ സമിതി യോഗം 22 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം 22 ന് ഉച്ചക്ക് 12 ന് ഓണ്‍ലൈനായി ചേരും.

കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ., എം.വി.എ./ബി.എഫ്.എ., ബി.വി.എ. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.എം.എഫ്.എ./എം.വി.എ.യ്ക്ക് 6,000 രൂപ വീതം അഞ്ച് വിദ്യാര്‍ഥികള്‍ക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക് 5,000 രൂപ വീതം അഞ്ച് വിദ്യാര്‍ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവിയോ വകുപ്പ് തലവനോ സാക്ഷ്യപ്പെടുത്തണം. കൂടാതെ അപേക്ഷകന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിക്കണം.

സ്‌ക്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കും. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ നവംബര്‍ 20 നകം ലഭിക്കണം.

കുടിശിക ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാം
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ്, പത്തനംതിട്ട ജില്ലാ ഓഫീസില്‍ രണ്ട് തവണകളില്‍ കൂടുതല്‍ അംശദായ കുടിശിക വന്ന് അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കോവിഡ്-19 ന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ കുടിശിക ഒടുക്കി അംഗത്വ പുന:സ്ഥാപനം നടത്തുന്നതിനുളള സമയപരിധി 2020ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ബയോഫോളോക്ക് മത്സ്യകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ മത്സ്യ ഉല്‍പാദനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തുന്നതിനായി ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്കും മത്സ്യകൃഷി ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ആവിഷ്‌ക്കരിച്ച നൂതന കൃഷിരീതിയാണ് ബയോഫോളോക്ക് മത്സ്യകൃഷി. ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍ തന്നെ ഉല്‍പാദിപ്പിച്ചു മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. ജലത്തിന്റെയും കൃത്രിമ തീറ്റയുടെയും അളവ് കുറയ്ക്കാന്‍ സാധിക്കുന്നു എന്നത് സവിശേഷതയാണ്.

നാല് മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ നീളവുമുള്ള ഏഴ് ടാങ്കുകളാണ് പദ്ധതി പ്രകാരം നിര്‍മ്മിക്കേണ്ടത്. 7.5 ലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് ഇതിന്റെ 40ശതമാനം സര്‍ക്കാര്‍ ധനസഹായമായി ലഭിക്കുന്നു. ആറ് മാസം കൊണ്ട് വിളവെടുക്കാവുന്ന നൈല്‍ തിലാപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്.ഒരുവര്‍ഷം രണ്ട് കൃഷി ചെയ്യാന്‍ സാധിക്കും. സംസ്ഥാനത്തൊട്ടാകെ ഏഴ് ടാങ്കുകള്‍ വീതമുള്ള 500 യൂണിറ്റുകളാണ് പി.എം.എം.എസ്.വൈ പദ്ധതി വഴി സ്ഥാപിക്കുന്നത്. താല്‍പര്യമുള്ള അപേക്ഷകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ഈ മാസം 27-ാം തീയതിക്കകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍:0468-2223134.

വിദ്യാഭ്യാസ ധനസഹായം
ബി.പി.എല്‍ (മുന്‍ഗണനാ വിഭാഗം) വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളും അപേക്ഷാ ഫോറങ്ങളും www.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ ബന്ധപ്പെട്ട ബ്ലോക്ക്തല ഐ.സി.ഡി.എസ് ഓഫീസുകളില്‍ നവംബര്‍ 20 ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമര്‍പ്പിക്കണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2224130.

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
ഇന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, ഉന്നതവിദ്യാഭ്യാസവകുപ്പ് അഗീകരിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ,പോളിടെക്‌നിക്ക് കോഴ്‌സുകളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കോളേജുകളില്‍ പഠിക്കുന്ന 2020-21 അധ്യയനവര്‍ഷം മെറിറ്റില്‍ ഒന്നാംവര്‍ഷം പ്രവേശനംലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷ സ്വീകരിക്കും.
ഇന്തൂര്‍ ബ്ലോക്ക് പട്ടികജാതിവികസന ഓഫീസില്‍നിന്നും ലഭിക്കുന്ന അപേക്ഷഫോമിനോട് ഒപ്പം ഗ്രാമപഞ്ചായത്തില്‍ നിന്നും മേല്‍ ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ജാതി, വരുമാനസര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ, ബാങ്ക് പാസ്്ബുക്കിന്റെ പകര്‍പ്പ്, മെറിറ്റില്‍ പ്രവേശനം ലഭിച്ചതായുള്ള സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവസഹിതം ഈ മാസം 27നകം ഇലന്തൂര്‍ പട്ടികജാതിവികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് പട്ടികജാതിവികസന ഓഫീസര്‍, ഇലന്തൂര്‍ ബ്ലോക്ക്, ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് നെല്ലിക്കാല പിഒ, പിന്‍:689643. ഫോണ്‍: 8547630042 email:[email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമ്പത്തിയെട്ടാം വയസിൽ വീണ്ടും ചരിത്രയാത്ര ; സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

0
ഡൽഹി: സുനിത വില്യംസ് എന്ന് പറഞ്ഞാൽ തന്നെ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ...

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ നിലയിൽ

0
പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 11-നാണ്...

പാമോയിലിൻ കേസ് ; നാല് വർഷത്തിന് ശേഷം ഹർജികൾ ഇന്ന് സുപ്രീം കോടതി...

0
ഡൽഹി: പാമോയിലിൻ കേസുമായി ബന്ധപ്പെട്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ്...

പി ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
ഡൽഹി: പി ജയരാജൻ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന...