പിണറായി സർക്കാർ വാഗ്ദാനങ്ങൾ നൽകി പ്രവാസികളെ വഞ്ചിച്ചു ; ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പിണറായി സർക്കാർ പ്രവാസികൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചതായി ഡി.ഡി.സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾക്കെതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് കേരളത്തിൽ ഭരണം നടത്തുന്നത്. അഴിമതിക്കാർ, സ്വർണകടത്തുകാർ, ലഹരി മാഫിയകൾ എന്നിവവരാണ് സർക്കാരിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി അഴിമതിക്കാരുടെ തടവറയിലാണെന്നും ബാബു ജോർജ് പറഞ്ഞു. കോവിഡ് സാഹചര്യം മൂലം മടങ്ങിവന്ന പ്രവാസികളുടെ ദുരിതം പരിഹരിക്കുവാനും മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് മതിയായ ധനസഹായം ലഭ്യമാക്കുവാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾകലാം ആസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ്‌ കുമാർ, റെനീസ് മുഹമ്മദ്, പി.കെ.ഇക്ബാൽ, ജോസ് കൊടുന്തറ, അജിത് മണ്ണിൽ, റജി വാര്യാപുരം, രാജു നെടുവേലി മണ്ണിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...