Saturday, May 18, 2024 4:09 pm

പോലീസ് ആക്‌ട് ഭേദഗതി ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരo : കെയുഡബ്ല്യുജെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതിന് പോലീസ് ആക്‌ട് ഭേദഗതി ചെയ്തുകൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). അധികാരികള്‍ക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനല്‍ കുറ്റമായി ചിത്രീകരിച്ചു നടപടിയെടുക്കാനുള്ള വ്യവസ്ഥകള്‍ ബോധപൂര്‍വമോ അല്ലാതെയോ ഈ ഭേദഗതിയില്‍ ഉള്‍പ്പെടുന്നതായി മനസ്സിലാക്കുന്നു.

അപകീര്‍ത്തി കേസുകളില്‍നിന്നു വ്യത്യസ്തമായി ഏതൊരാള്‍ക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകള്‍ ഏതു വാര്‍ത്തയുടെ പേരിലും മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ ഏതു പോലീസ് സ്‌റ്റേഷനിലും ക്രിമിനല്‍ കേസ് പ്രതിയാകാനുള്ള സാഹചര്യമാണു സൃഷ്ടിക്കുന്നത്. വാര്‍ത്തകള്‍ക്കു പോലീസ് കൂച്ചുവിലങ്ങിടുന്ന ഈ അവസ്ഥ ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

ഏതു സുസ്ഥിര ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാനം ശക്തമായ മാധ്യമങ്ങളായിരിക്കെ പോലീസ് അതിന് തടയിടുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായേ കാണാനാവൂ. മാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള അധികാരം പോലീസിനെ ഏല്‍പ്പിച്ചാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ വളരെ വലുതുമാണ്. ആയതിനാല്‍ ഈ നിയമ ഭേദഗതിയുടെ പരിധിയില്‍നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെ പി റജി, ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് മുഖ്യമന്ത്രിയോടും സര്‍ക്കാറിനോടും അഭ്യര്‍ത്ഥിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം ജില്ലയിൽ ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ...

ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ല :...

0
കോട്ടയം: സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന്...

പ്രമാടം ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ...