മലപ്പുറം : പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ഥി വോട്ട് ചോദിച്ചതായി ആരോപണം. മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ 28ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി താജുദ്ദീനെതിരെയാണ് ആരോപണം. പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാള്‍ പണം കൈമാറാന്‍ ശ്രമിച്ച വോട്ടര്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വോട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിച്ച ശേഷമാണ് സ്ഥാനാര്‍ഥി പോക്കറ്റില്‍ നിന്നും പണമെടുത്ത് വോട്ടര്‍ക്ക് നേരെ നീട്ടുന്നത്. എന്നാല്‍ വോട്ടര്‍ ഇത് നിഷേധിക്കുന്നുണ്ട്. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന വാര്‍ഡുകളിലൊന്നാണ് ചിറയില്‍ വാര്‍ഡ്.