ഈരാറ്റുപേട്ടയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ എസ്‌ഡിപിഐ ശ്രമം ; ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : സിപിഐ എം പ്രവര്‍ത്തകനെ എസ്‌ഡിപിഐ ഗുണ്ടകള്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു. ഈരാറ്റുപേട്ട തെക്കേക്കര ബ്രാഞ്ച് കമ്മിറ്റിയംഗം നൂര്‍ സലാമിനെയാണ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ നൂര്‍ സലാമിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച്ച രാവിലെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ തിരിച്ചു വരികയായിരുന്ന നൂര്‍ സലാമിനെ അരുവിത്തുറ കോളേജിന്റ മുന്നില്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടയില്‍ കമ്പി വടി കൊണ്ട് അദ്യം കൈക്ക് അടിച്ച പ്രതികള്‍ വാഹനം എടുത്തു പിന്നെയും മുന്നോട്ട് പോകാന്‍ ശ്രമിച്ച നൂര്‍സലാമിന്റെ കാലില്‍ വീണ്ടും അടിച്ചു. സ്‌കൂട്ടറിന്റെ നിയന്ത്രണം വീട്ട് റോഡിലേക്ക് മറിഞ്ഞു വീണ നൂര്‍സലാമിനെ കമ്പിയും, മൂര്‍ച്ചയുള്ള ആയുധവും ഉപയോഗിച്ച് അടിക്കുകയും വെട്ടുകയുമായിരുന്നു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം വെച്ച് കുത്താന്‍ ശ്രമിച്ചപ്പോള്‍ കൈ കൊണ്ട് തടയുന്നതിനിടെ കൈ വിരലിനും ഗുരുതര പരിക്കുകളേറ്റു. കൈയ്‌ക്കും കാലിനും വെട്ടേറ്റ നൂര്‍ സലാമിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതര പരിക്കുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...