Tuesday, June 25, 2024 7:41 am

അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കുന്നവരാകരുത്‌ ന്യായാധിപ സ്‌ഥാനത്തിരുന്നവർ : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നീതിപീഠത്തിൽ ഉന്നത സ്‌ഥാനം അലങ്കരിച്ചവർ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാൻ ഇറങ്ങരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വൈറ്റില മേൽപ്പാലം ഉദ്‌ഘാടനത്തിന്‌ മുമ്പ്‌ പാലത്തിൽ വാഹനമോടിക്കാൻ ശ്രമിച്ച വിഫോർ കൊച്ചിയേയും അവരെ പിന്തുണച്ചവരേയും സൂചിപ്പിച്ചാണ്‌ മുഖ്യമന്ത്രി ഇത്‌ പറഞ്ഞത്‌. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്‌തി നേടുന്ന ഒരു ചെറിയ ആൾക്കൂട്ടമാണിവർ. അതിനെല്ലാം ഉന്നത സ്‌ഥാനത്തിരുന്നവർ ഉത്തരവാദിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്‌. പ്രോത്‌സാഹനം കൊടുക്കേണ്ടത്‌ അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ എന്ന വിവേകം അവർക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ കാണുന്നത്‌ നാടിന്റെ വികസനമാണ്‌. അതിന്‌ അടിസ്‌ഥാന സൗകര്യമൊരുക്കണം. അതിന്‌ പ്രധാനമായി വേണ്ടത്‌ പാലങ്ങളും റോഡുകളുമാണ്‌. ജനങ്ങൾക്ക്‌ ഉപകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാൻ ‘പുതിയ കാലം പുതിയ നിർമ്മാണം’ എന്നതടിസ്‌ഥാനമാക്കിയാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ പ്രവർത്തിക്കുന്നത്‌ അതിന്‍റെ ഗുണം കാണാനുണ്ട്‌. പ്രഖ്യാപനത്തിനൊപ്പം പൂർത്തീകരണത്തിനും ഈ സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വൈറ്റില പാലം ഉദ്‌ഘാടനം ചെയ്യവേ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നീക്കം ; സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകാൻ...

0
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള...

പാലക്കാട് നിന്നും കാണാതായ 3 കുട്ടികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി

0
പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി. വയനാട് പുൽപ്പള്ളിയിൽ...

പ്ലാൻ്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികൾക്ക് കിട്ടാനുള്ളത് നിരവധി ആനുകുല്യങ്ങൾ ; നടപടിയെടുക്കണമെന്നാവശ്യം ശക്തമാകുന്നു

0
വകയാർ: പൊതുമേഖലാ സ്ഥാപനമായ പ്ലാൻ്റേഷൻ കോർപ്പറേഷനിൽ പണിയെടുക്കുന്ന 3500ൽ ഏറെ തൊഴിലാളികൾക്ക്...

നീറ്റ് ക്രമക്കേട് : പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

0
ഡല്‍ഹി: നീറ്റ് ക്രമക്കേടിൽ പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം.എന്‍ടിഎ പിരിച്ചുവിടണമെന്നും...