Tuesday, June 25, 2024 6:43 am

കിഫ്‌ബിയെ തകർക്കാൻ ഗൂഢാലോചന ; സിഎജി ഇടപെടൽ അനുചിതം : തോമസ്‌ ഐസക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ   വികസനത്തിന്‌ സഹായം നൽകുന്ന കിഫ്ബിയെ തകർക്കാൻ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ നടത്തിയതെന്നും തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു.
ഒരു ഭരണഘടന സ്ഥാപനം ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ സിഎജി നടത്തിയത്. സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. സർക്കാരിന് മേൽ കിഫ്ബി അധിക ഭാരമുണ്ടാക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടും സുതാര്യമാണെന്നും ഇതെല്ലാം ആർക്കും പരിശോധിക്കാമെന്നും ഐസക്‌ കൂട്ടിചേർത്തു. വിവിധ ഘട്ടങ്ങളിലായി 65000 കോടിയുടെ പദ്ധതികൾ കിഫ്ബി ആസൂത്രണം ചെയ്തിട്ടുണ്ട്. അവയുടെ പൂർത്തീകരണമാണ്‌ ലഷ്യം. കിഫ്ബിയുടെ രണ്ടാം ഘട്ടം ഇപ്പോൾ ആലോചിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ് വെയറാണ് കേരളത്തിലേത്. കഴിഞ്ഞ വർഷമുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഓഡിറ്റും ഫങ്ങ്ഷണൽ ഓഡിറ്റും ഇപ്പോൾ നടക്കുന്നുണ്ട്. ഇതുമൂലമുള്ള കാലതാമസം വന്നിട്ടുണ്ട്. ട്രഷറിയുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കും. ട്രഷറി ക്രമക്കേടിന് ഈ സർക്കാർ വന്ന ശേഷം മൂന്ന് ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയായി ഐസക്‌ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ഡ​ൽ​ഹി മ​ന്ത്രി അ​തി​ഷി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി

0
​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ നി​ന്നു കൂ​ടു​ത​ൽ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന...

കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനിൻ്റെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിൽ വൻ തോതിൽ മദ്യക്കുപ്പികൾ

0
തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് പോർബന്ധറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന് വൻ മദ്യ...

ഭരണഘടന ഉയർത്തിക്കാട്ടി കോൺഗ്രസ് എംപിമാർ ; കേരളത്തിൽ നിന്ന് 17 പേർ സത്യപ്രതിജ്ഞ ചെയ്‌തു

0
ഡൽഹി: 18ാം ലോക്‌സഭയുടെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ന് പു​തി​യ അം​ഗ​ങ്ങ​ളു​ടെ സത്യപ്രതിജ്ഞയോടെ തുടക്കം....

24 മണിക്കൂറിൽ 204.4 എംഎം വരെ ! ഇന്നും കേരളത്തിൽ അതിശക്ത മഴ തുടരും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...