തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി നിൽക്കില്ലെന്ന് അബ്‍ദുറബ്ബ്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുൻമന്ത്രി പി.കെ അബ്ദുറബ്. മത്സര രംഗത്തുനിന്ന് സ്വമേധയാ പിൻമാറേണ്ട ഒരാവശ്യവും ഇല്ല. മത്സര രംഗത്തുനിന്ന് മാറിനിൽക്കണമെന്ന കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ വളരെ നേരത്തെ സ്ഥാനാർഥികളുമായി ചർച്ച ചെയ്യുന്ന പതിവ് മുസ്‍ലിം ലീഗിൽ ഇല്ല. പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അതനുസരിച്ചാകും തുടർ നടപടിയെന്നും പി. കെ അബ്ദുറബ്ബ് പറഞ്ഞു.

അബ്ദുറബ്ബ് അടക്കമുള്ളവരെ ലീഗ് മത്സര രംഗത്തുനിന്ന് മാറ്റി നിർത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എട്ട് സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് മുസ്‍ലിം ലീഗ് ഇത്തവണ സീറ്റ് നല്‍കിയേക്കില്ലെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. വി. കെ ഇബ്രാഹിംകുഞ്ഞിനെയും, എംസി കമറുദ്ദീനെയും മത്സരിപ്പിക്കേണ്ടെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുറബ്ബിനും സീറ്റുണ്ടാവില്ലെന്നും കെ.എന്‍.എ ഖാദര്‍, സി. മമ്മൂട്ടി, പി. ഉബൈദുള്ള എന്നിവരും മത്സരിച്ചേക്കില്ലെന്നും സീറ്റില്ലാത്തവരില്‍ ടി.എ അഹമ്മദ് കബീറും, എം. ഉമ്മറും ഉള്‍പ്പെട്ടേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...