പതിനാലുകാരിയുടെ മരണത്തില്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

ആലുവ : പോക്സോ കേസില്‍ ഇരയായ ആലുവയിലെ പതിനാലുകാരിയുടെ മരണത്തില്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം. ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കിയതിനുശേഷം തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി. ഇന്നലെയാണ് കുട്ടി മരിച്ചത്.

ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ ശിശുക്ഷേമ സമിതിയംഗം പെണ്‍കുട്ടിയെ ചിറ്റേത്തുകരയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അച്ഛനെതിരെയും പോലീസ് പീഡനത്തിന് കേസെടുത്തിരുന്നു.

എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് അച്ഛനെതിരെയുള്ള വിചാരണ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിനിടെ തിങ്കള്‍ വൈകീട്ട് പെണ്‍കുട്ടി മരിച്ചതായി അഗതി മന്ദിരത്തില്‍ നിന്ന് ബന്ധുക്കളെ അറിയിച്ചു.

ഓട്ടിസം ബാധിച്ച കുട്ടിയുടെ ഭക്ഷണകാര്യത്തിലടക്കം വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. ശിശുക്ഷേമ സമിതിയംഗത്തിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

മൃതദേഹമെത്തിച്ച എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുമെത്തി. വിളര്‍ച്ച ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തുടര്‍നടപടിയെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...