എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ചെലവേറും, ഈ ചാർജ്ജ് കൂടുന്നു

For full experience, Download our mobile application:
Get it on Google Play

നിങ്ങൾ എടിഎം മെഷീനിൽ നിന്ന് പതിവായി പണം പിൻവലിക്കുന്നവരാണോ? എങ്കിൽ, ശ്രദ്ധിക്കണം. കാരണം, സൗജന്യമായി ഒരു നിശ്ചിത പരിധിക്ക് ശേഷം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഇപ്പോൾ ഉയർന്ന നിരക്കുകൾ നൽകേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ എടിഎം ഓപ്പറേറ്റർമാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും (ആർബിഐ) നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായും (എൻപിസിഐ) ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇൻ്റർചേഞ്ച് ചാർജ് വർധിപ്പിക്കണമെന്ന് എടിഎം ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നുവെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകൾ. കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് പണം പിൻവലിക്കാൻ കാർഡ് ഉപയോഗിക്കുന്ന ബാങ്കിലേക്ക് അടയ്ക്കുന്ന ചാർജാണ് എടിഎം ഇൻ്റർചേഞ്ച്. അതായത് മറ്റ് ബാങ്കുകളുടെ എംടിഎമ്മിൽ നിന്നും നിങ്ങള്‍ പണമെടുക്കുമ്പോള്‍ നിങ്ങളുടെ ബാങ്ക് കൂടുതൽ പണം നൽകേണ്ടിവരും. ഇത് നിങ്ങളിൽ നിന്നും കൂടുതൽ ചാർജ് ഈടാക്കാൻ കാരണമാകും

കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി (സിഎടിഎംഐ) ഓരോ ഇടപാടിനും ഇൻ്റർചേഞ്ച് ഫീസ് പരമാവധി 23 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ബിസിനസിന് കൂടുതൽ ഫണ്ടിംഗ് ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് എടിഎം നിർമ്മാതാക്കൾ പറയുന്നത്. രണ്ട് വർഷം മുമ്പ് ഇൻ്റർചേഞ്ച് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 2021-ൽ എടിഎം ഇടപാടുകളുടെ ഇൻ്റർചേഞ്ച് ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി വർധിപ്പിച്ചിരുന്നു. ഉയർന്ന ഇൻറർചേഞ്ച് ചാർജുകൾ ഉള്ളതിനാൽ, സൗജന്യ ഇടപാടുകൾക്ക് ശേഷം ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ വർദ്ധിപ്പിക്കാൻ ബാങ്കുകൾക്ക് കഴിയും. നിലവിൽ ഇടപാടിന് ശേഷം 21 രൂപ വരെയാണ് ഉപഭോക്താക്കളിലൽ നിന്നും ഈടാക്കുന്നത്. നിലവിൽ, സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ കുറഞ്ഞത് അഞ്ച് ഇടപാടുകളെങ്കിലും സൗജന്യമാണ്. അതേസമയം, മൂന്ന് എടിഎം ഇടപാടുകൾ സൗജന്യമായ ചില ബാങ്കുകളുമുണ്ട്. ഇതിനുശേഷം, വിവിധ ബാങ്ക് എടിഎമ്മുകളിൽ നിന്ന് വ്യത്യസ്ത തരം ചാർജുകളും ഈടാക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...