Wednesday, May 29, 2024 3:53 pm

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ; ജയില്‍ മോചിതയാകുന്ന ശശികലയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കാനൊരുങ്ങി അമ്മ മക്കള്‍ മുന്നേറ്റ കഴകം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ജയില്‍ മോചിതയാകുന്ന ശശികലയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍. ബംഗളൂരു ജയില്‍ മുതല്‍ വാഹന റാലിയും ചെന്നൈയില്‍ പ്രവര്‍ത്തകരുടെ ശക്തി പ്രകടനവുമാണ് നടക്കുക. തമിഴ്‌നാട് തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ശശികലയുടെ  ജയില്‍ മോചനം നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. ശശികല ജനുവരി 27 ന് ജയില്‍ മോചിതയാകുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചെന്ന് ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. പത്തു കോടി രൂപ ബംഗളൂരു പ്രത്യേക കോടതിയില്‍ അടച്ചതോടെയാണ് ജയില്‍ മോചനത്തിന് വഴിയൊരുക്കിയത്. തമിഴ്‌നാട്ടില്‍ എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോഴും ശശികലക്കായി കാത്തിരിക്കുകയായിരുന്നു അമ്മ മക്കള്‍ മുന്നേറ്റ കഴകം. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് വാഹന റാലിയായി ആനയിക്കും. ചെന്നൈയില്‍ പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിന് തുടക്കം കുറിക്കും.

ശശികല ജയില്‍ മോചിയാകുന്നതിനോടൊപ്പം ജയലളിതയുടെ വളര്‍ത്തു പുത്രന്‍ സുധാകരനും ഇളവരശിയും ജയില്‍ മോചിതരാകും. എന്നാല്‍ ശശികല വരുന്നതോടെ അണ്ണാഡിഎംകെ പിളരുമെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അണ്ണാഡിഎംകെ ഉത്തതാധികാര യോഗം വിളിച്ചു. യോഗത്തില്‍ മുഴുവന്‍ അണ്ണാഡിഎംകെ എഎല്‍എമാരും പങ്കെടുക്കണമെന്ന് ഇപിഎസ്-ഒപിഎസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴക്കാലത്ത് ഡെങ്കിപനിയെ സൂക്ഷിക്കുക, കൊതുകിനെ തുരത്താന്‍ ഇതാ ചില വഴികൾ

0
മഴക്കാലമായതോടെ കൊതുകുശല്യം രൂക്ഷമായിരിക്കുകയാണ്. ഒപ്പം അനുബന്ധമായ പല വൈറൽ പനികളും. ഡെങ്കിപ്പനി,...

വിദ്യാഭ്യാസ അനുമോദന സമ്മേളനം നടന്നു

0
ചെങ്ങന്നൂർ : തൃച്ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മീക്ഷേത്രവും തപസ്യയും ചേർന്ന് പരീക്ഷകളിൽ ഉന്നതവിജയം...

പേടിഎം അദാനി വാങ്ങുമോ? ഓഹരി ഏറ്റെടുക്കൽ റിപ്പോർട്ടിൽ വിശദീകരണവുമായി പേടിഎം

0
ഫിൻടെക് കമ്പനിയായ പേടിഎമ്മിനെ അദാനി ഏറ്റെടുക്കുമോ? ഇല്ലേയില്ല എന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്...

എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നത് : മുഖ്യമന്ത്രി മറുപടി പറയണം: വി ഡി സതീശൻ

0
കൊച്ചി: എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ....