തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ; ജയില്‍ മോചിതയാകുന്ന ശശികലയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കാനൊരുങ്ങി അമ്മ മക്കള്‍ മുന്നേറ്റ കഴകം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ജയില്‍ മോചിതയാകുന്ന ശശികലയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍. ബംഗളൂരു ജയില്‍ മുതല്‍ വാഹന റാലിയും ചെന്നൈയില്‍ പ്രവര്‍ത്തകരുടെ ശക്തി പ്രകടനവുമാണ് നടക്കുക. തമിഴ്‌നാട് തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ശശികലയുടെ  ജയില്‍ മോചനം നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. ശശികല ജനുവരി 27 ന് ജയില്‍ മോചിതയാകുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചെന്ന് ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. പത്തു കോടി രൂപ ബംഗളൂരു പ്രത്യേക കോടതിയില്‍ അടച്ചതോടെയാണ് ജയില്‍ മോചനത്തിന് വഴിയൊരുക്കിയത്. തമിഴ്‌നാട്ടില്‍ എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോഴും ശശികലക്കായി കാത്തിരിക്കുകയായിരുന്നു അമ്മ മക്കള്‍ മുന്നേറ്റ കഴകം. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് വാഹന റാലിയായി ആനയിക്കും. ചെന്നൈയില്‍ പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിന് തുടക്കം കുറിക്കും.

ശശികല ജയില്‍ മോചിയാകുന്നതിനോടൊപ്പം ജയലളിതയുടെ വളര്‍ത്തു പുത്രന്‍ സുധാകരനും ഇളവരശിയും ജയില്‍ മോചിതരാകും. എന്നാല്‍ ശശികല വരുന്നതോടെ അണ്ണാഡിഎംകെ പിളരുമെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അണ്ണാഡിഎംകെ ഉത്തതാധികാര യോഗം വിളിച്ചു. യോഗത്തില്‍ മുഴുവന്‍ അണ്ണാഡിഎംകെ എഎല്‍എമാരും പങ്കെടുക്കണമെന്ന് ഇപിഎസ്-ഒപിഎസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...