തൊടുപുഴ നഗരസഭയില്‍ വേറിട്ട പ്രതിഷേധവുമായി ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. കൗണ്‍സില്‍ മിനിറ്റ്‌സ് ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ ക്യാബിനില്‍ പ്രവേശിക്കാതെ പുറത്തുനിന്ന് പ്രതിഷേധിച്ചു. ഇന്നലെ നടന്ന കൗണ്‍സിലിന്റെ മിനിറ്റ്‌സ് ആണ് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെടുന്നത്. കൗണ്‍സിലില്‍ ചെയര്‍പേഴ്‌സണും ഭരണകക്ഷി അംഗങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. കൗണ്‍സില്‍ തീരുമാനം അട്ടിമറിക്കുമോ എന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണമെന്ന് സൂചന. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ നഗരസഭയില്‍ എത്തിയതോടെ ചെയര്‍പേഴ്‌സണ്‍ ക്യാബിനുള്ളില്‍ പ്രവേശിച്ചു.

തൊടുപുഴ നഗരസഭയിൽ നിലവിൽ യുഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ചെയര്‍പേഴ്സനെ മാറ്റാന്‍ യുഡിഎഫില്‍ പടയൊരുക്കും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് ചെയര്‍പേഴ്‌സന്റെ പ്രതിഷേധം. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തൊടുപുഴയില്‍ യുഡിഎഫ് ഭരണം പിടിച്ചത്. മുന്നണിയിലെ ധാരണപ്രകാരം ആദ്യ ടേമില്‍ മുസ്‌ലിം ലീഗിന് ചെയര്‍പേഴ്‌സണ്‍ പദവി നല്‍കിയെങ്കിലും ചെയര്‍പേഴ്‌സണും കൗണ്‍സില്‍ അംഗങ്ങളും രണ്ട് ചേരിയിലാണ്. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...