പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ് യു ഡി എഫ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്ന് രാജീവ്‌ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ് യു ഡി എഫ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പ്രയോജനങ്ങൾ എൽഡിഎഫും യുഡിഎഫും സങ്കുചിത രാഷ്ട്രീയം പറഞ്ഞ് ഇല്ലാതാക്കുകയാണ്. പി എം ശ്രീ നടപ്പാക്കാൻ വൈകുന്ന കേരള സർക്കാർ നിലപാട് മൂലം കേന്ദ്ര സർക്കാരിന്റെ മറ്റു വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ടുകൾ പോലും കേരളത്തിലേക്ക് നൽകാനാവാത്ത നിയമപരമായ സ്ഥിതി വന്നതായും കേരളം എത്രയും വേഗം പിഎം ശ്രീ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രള്ഹാദ് പാട്ടീൽ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാത്തതിലൂടെ, സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണ് ഇവിടെ നിഷേധിക്കപ്പെടുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. കേരളത്തിലെ യുവജനത ഇന്നുവരെ ലഭിച്ചതിനേക്കാളും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനേക്കാളും മികച്ചൊരു ഭാവി അർഹിക്കുന്നുണ്ട്. പി എം ശ്രീ അടക്കമുള്ള കേന്ദ്ര പദ്ധതികൾ അതിന് അവരെ സഹായിക്കും. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചും നമ്മുടെ യുവജനങ്ങൾ നേരിടുന്ന തൊഴിലവസരങ്ങളുടെ പ്രതിസന്ധിയെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

അഴിമതിയും നിയമനത്തിലെ അനാവശ്യ കാലതാമസവും കാരണം വലയുന്ന കേരളത്തിലെ പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ അവസ്ഥ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പിഎസ്‍സി അടക്കമുള്ള പ്രശ്നങ്ങളെല്ലാം ഉടൻ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കോൺഗ്രസ്-ലീഗ് സർക്കാർ അധികാരത്തിൽ വന്നതെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. എന്നാൽ 120 ദിവസത്തിലേറെ കഴിഞ്ഞിട്ടും ആ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. നമ്മുടെ യുവാക്കൾ വഞ്ചിക്കപ്പെട്ടു. ആ വഞ്ചന ഇപ്പോഴും തുടരുകയാണ്. ആധുനിക വിദ്യാഭ്യാസവും കഴിവിനൊത്ത അവസരങ്ങളും ലഭിക്കാൻ അവർക്ക് പൂർണ്ണ അർഹതയുണ്ട്. അവരുടെ നല്ല ഭാവിക്കായി തെരുവുകളിൽ പോരാടാനും നിയമസഭയിൽ അവരുടെ ശബ്ദമാകാനും ബിജെപി പ്രതിജ്ഞാബദ്ധരാണെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...

കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസ് : നാലുപ്രതികൾക്ക് തടവും പിഴയും

0
അടൂർ : കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ എത്തിച്ച് മുറിയിൽ...