Thursday, May 23, 2024 6:07 pm

മുത്തൂറ്റ് ശാഖയില്‍ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ:തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍. ഹൈദ്രാബാദില്‍ നിന്നാണ് സംഘം പിടിയിലായതെന്നാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് മുത്തൂറ്റ് ശാഖയില്‍ എത്തി തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു.

മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഊര്‍ജ്ജിത അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നത്. പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് നേരത്തെ തന്നെ കിട്ടിയിരുന്നു എന്നാണ് വിവരം.

രാവിലെ ഓഫീസ് തുറക്കുന്ന സമയത്തായിരുന്ന കൊള്ളസംഘം തോക്കുമായി എത്തിയത്. ഭീഷണിപ്പെടുത്തിയ സംഘം മാനേജരെ കെട്ടിയിട്ട് മര്‍ദിച്ചതായും പറയുന്നു. ജീവനക്കാര്‍ക്കും മര്‍ദനമേറ്റിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആറാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച ; 58 മണ്ഡലങ്ങള്‍ വിധിയെഴുതും

0
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ശനിയാഴ്ച നടക്കും. എട്ടു സംസ്ഥാനങ്ങളിലും...

സ്വകാര്യ ബസ് നിയന്ത്രണം വിട്ടു, റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി ;...

0
പാലക്കാട്: സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തണ്ണിശ്ശേരിയിൽ ഇന്ന്...

കായംകുളത്ത് 14കാരനെ മർദ്ദിച്ച സംഭവം : ബിജെപി നേതാവിനെതിരെ വധശ്രമക്കുറ്റം ചുമത്തി

0
ആലപ്പുഴ: കായംകുളത്ത് 14 വയസ്സുകാരന് ക്രൂരമർദനമേറ്റ സംഭവത്തിൽ ബിജെപി നേതാവിനെ അറസ്റ്റ്...

പൊതുസ്ഥലത്ത് മദ്യപാനം ; പോലീസ് സംഘത്തിന് നേരെ കോൺഗ്രസ് നേതാവിന്റെ ആക്രമണം

0
ആലപ്പുഴ : പൊതുസ്ഥലത്ത് മദ്യപാനം അന്വേഷിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം....