Monday, July 1, 2024 7:34 am

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ ഡി എഫും കേരളയാത്രയ്‌ക്ക് തയ്യാറെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ ഡി എഫും കേരളയാത്രയ്‌ക്ക് തയ്യാറെടുക്കുന്നു. സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാരായ എ വിജയരാഘവനും കാനം രാജേന്ദ്രനുമാകും ജാഥ നയിക്കുക. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പിന് മുമ്ബ് സി പി എം സംസ്ഥാന സെക്രട്ടറിയാണ് ജാഥ നയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ എല്‍ ഡി എഫ് എന്ന നിലയ്‌ക്കാണ് ജാഥ നിശ്‌ചയിച്ചിരിക്കുന്നത്.

വടക്കന്‍ മേഖല ജാഥ, തെക്കന്‍ മേഖല ജാഥ എന്നിങ്ങനെയായിരിക്കും ജാഥകള്‍ സംഘടിപ്പിക്കുക. തീയതി അടക്കം ജാഥയുടെ വിശദമായ ഷെഡ്യൂള്‍ ബുധനാഴ്‌ച ചേരുന്ന എല്‍ ഡി എഫ് യോഗത്തിലായിരിക്കും തീരുമാനിക്കുക. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എമ്മിന്റെ വീടുകള്‍ സന്ദര്‍ശിക്കുന്ന പരിപാടി നാളെ മുതലാണ് ആരംഭിക്കുന്നത്. പ്രധാനപ്പെട്ട നേതാക്കള്‍ അടക്കം വീടുകള്‍ കയറും.

യു ഡി എഫിന് വേണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഈ മാസം 31ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് എല്‍ ഡി എഫും കേരള യാത്രയ്‌ക്ക് ഒരുങ്ങുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷി​ഗല്ല രോ​ഗബാധ

0
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി...

സ്കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ച നടപടി ; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി ദിനം 220 ആക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന്...

കോ​ട്ട​യ​ത്തെ ആ​കാ​ശ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം ; തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

0
കോ​ട്ട​യം: നി​ർ​മാ​ണം മു​ട​ങ്ങി കി​ട​ക്കു​ന്ന ആ​കാ​ശ​പാ​ത പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ....

നീറ്റ് പരീക്ഷാ ക്രമക്കേട് ; ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം....