നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ ഡി എഫും കേരളയാത്രയ്‌ക്ക് തയ്യാറെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ ഡി എഫും കേരളയാത്രയ്‌ക്ക് തയ്യാറെടുക്കുന്നു. സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാരായ എ വിജയരാഘവനും കാനം രാജേന്ദ്രനുമാകും ജാഥ നയിക്കുക. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പിന് മുമ്ബ് സി പി എം സംസ്ഥാന സെക്രട്ടറിയാണ് ജാഥ നയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ എല്‍ ഡി എഫ് എന്ന നിലയ്‌ക്കാണ് ജാഥ നിശ്‌ചയിച്ചിരിക്കുന്നത്.

വടക്കന്‍ മേഖല ജാഥ, തെക്കന്‍ മേഖല ജാഥ എന്നിങ്ങനെയായിരിക്കും ജാഥകള്‍ സംഘടിപ്പിക്കുക. തീയതി അടക്കം ജാഥയുടെ വിശദമായ ഷെഡ്യൂള്‍ ബുധനാഴ്‌ച ചേരുന്ന എല്‍ ഡി എഫ് യോഗത്തിലായിരിക്കും തീരുമാനിക്കുക. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എമ്മിന്റെ വീടുകള്‍ സന്ദര്‍ശിക്കുന്ന പരിപാടി നാളെ മുതലാണ് ആരംഭിക്കുന്നത്. പ്രധാനപ്പെട്ട നേതാക്കള്‍ അടക്കം വീടുകള്‍ കയറും.

യു ഡി എഫിന് വേണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഈ മാസം 31ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് എല്‍ ഡി എഫും കേരള യാത്രയ്‌ക്ക് ഒരുങ്ങുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...