ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2482 ഒഴിവുണ്ട്. ഇതിൽ 49 ഒഴിവ് കേരളത്തിലാണ് (ജനറൽ -16, എസ്‌സി -12, എസ്ടി -6, ഒബിസി -11, ഇഡബ്ല്യുഎസ് -4). ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയുന്നവരായിരിക്കണം. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഷെഡ്യൂൾഡ് ബാങ്കിൽ ഓഫീസറായി ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. പ്രായം: 2026 ആഗസ്റ്റ് ഒന്നിന് 21-30 വയസ്. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാരായ ജനറൽ വിഭാഗക്കാർക്ക് പത്തു വർഷത്തെയും ഭിന്നശേഷിക്കാരായ ഒബിസി വിഭാഗക്കാർക്ക് 13 വർഷത്തെയും ഭിന്നശേഷിക്കാരായ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 15 വർഷത്തെയും ഇളവ് ലഭിക്കും.

വിമുക്തഭടന്മാർക്കും നിയമാനുസൃതമായ ഇളവ് ലഭിക്കും .ശമ്പളം: 48,480-85,920 രൂപ. തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ/അഭിമുഖം എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷ്‌ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ബാങ്കിങ് നോളജ്, റീസണിങ് എബിലിറ്റി ആൻഡ് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറൽ/ഇക്കണോമിക്‌സ് അവെയർനസ് എന്നീ വിഭാഗങ്ങളിൽനിന്നായി 120 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങളുണ്ടാകും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. ഓൺലൈൻ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.

കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ഓൺലൈൻ പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പ്രാദേശികഭാഷാ പ്രാവീണ്യപരീക്ഷയ്ക്ക് ക്ഷണിക്കും.ഈ പരീക്ഷയ്ക്ക് ശേഷമായിരിക്കും അഭിമുഖമുണ്ടാകുക. പത്താംക്ലാസിലോ പ്ലസ് ടുവിലോ പ്രാദേശികഭാഷ പഠിച്ചവർ ഭാഷാപ്രാവീണ്യ പരീക്ഷ എഴുതേണ്ടതില്ല. തിരഞ്ഞെടുക്കപ്പെടുന്നവരെ അപേക്ഷിക്കുന്ന സംസ്ഥാനത്ത് തന്നെയാകും ആദ്യം നിയമിക്കുക. നിയമനം ലഭിക്കുന്നവർ മൂന്നുവർഷത്തെ സർവീസ് ബോണ്ട് ഒപ്പിടേണ്ടതുണ്ട്. മൂന്നുവർഷം പൂർത്തിയാകുന്നതിന് മുമ്പ് ജോലി വിടുന്നവർ നിശ്ചിത തുക ബാങ്കിന് നൽകേണ്ടിവരും.

അപേക്ഷാഫീസ്: വനിതകൾക്കും വിമുക്തഭടന്മാർക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും 175 രൂപ, മറ്റുള്ളവർക്ക് 850 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. റെസ്യൂമേ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സംവരണ സർട്ടിഫിക്കറ്റുകൾ എന്നിവ പിഡിഎഫ് ഫയലായി സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ പരാമർശിച്ച പ്രകാരം ചേർക്കണം. ലൈവ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 7. വെബ്‌സൈറ്റ്: www.bankofbaroda.in

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...