Saturday, May 4, 2024 11:44 am

ഓര്‍മ്മ ശക്തി കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തിവെപ്പ് എടുത്ത ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഓര്‍മ്മ ശക്തി കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തിവെയ്പ്പ് എടുത്ത ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡവാലിയില്‍ 6 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി ട്യൂഷന്‍ എടുത്തിരുന്ന 20കാരനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികൂടിയായ ഇയാളുടെ പേര് സന്ദീപ് എന്നാണെന്ന്  ഡല്‍ഹി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞു വിദ്യാര്‍ഥിയെ വിളിക്കാനായി എത്തിയപ്പോഴാണ് സന്ദീപ് തന്റെ  മകള്‍ക്ക് കുത്തിവെയ്പ്പ് എടുക്കുന്നത് രക്ഷിതാവ് കണ്ടത്. ഇതേത്തുടര്‍ന്നാണ് രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പഠിക്കാനായി എത്തിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും സന്ദീപ് കുത്തിവെയ്പ്പ് എടുത്തതായി വ്യക്തമായത്. എന്‍എസ് സൊല്യൂഷന്‍സ് എന്ന ഇഞ്ചക്ഷനാണ് കുട്ടികള്‍ക്ക് എടുത്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്‍‌എസ് സൊല്യൂഷന്‍ ഇഞ്ചക്ഷന നല്‍കിയാല്‍ കുട്ടികളുടെ ഓര്‍മ്മ ശക്തി മെച്ചപ്പെടുമെന്ന് താന്‍ യൂട്യൂബില്‍ കണ്ടതായി സന്ദീപ് പോലീസിനോട് പറഞ്ഞു. “സന്ദീപിനെതിരെ മണ്ഡവാലി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ‘ഈസ്റ്റ് ഡല്‍ഹി ഡിസിപി ദീപക് യാദവ് പറഞ്ഞു.

ഐപിസി സെക്ഷന്‍ 336 പ്രകാരം സന്ദീപിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ചില വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സന്ദീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് ഇഞ്ചക്ഷന്‍ സിറിഞ്ചുകളും  മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ട്യൂഷന്‍ എടുത്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്തു സന്ദീപ് രംഗത്തെത്തിയതോടെയാണ് വിദ്യാര്‍ഥികളെ അയച്ചു തുടങ്ങിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. തങ്ങളോട് നല്ല രീതിയില്‍ ഇടപെടുന്നതിനാല്‍ ഇയാളെക്കുറിച്ച്‌ മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ സന്ദീപ് അറസ്റ്റിലായതോടെ കൂടുതല്‍ രക്ഷിതാക്കള്‍ പരാതിയുമായി മണ്ഡവാലി പോലീസ് സ്റ്റേഷനില്‍ എത്തിയതായാണ് വിവരം. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താനൂർ കസ്റ്റഡി മരണം : പ്രതികളായ നാല് പോലീസുകാര്‍ അറസ്റ്റിൽ ; സിബിഐ നടപടി...

0
മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പോലീസുകാരെ അറസ്റ്റ് ചെയ്ത്...

കുരമ്പാല – തോലുഴം റോഡിന്‍റെ അരിക് തകര്‍ന്ന അവസ്ഥയില്‍

0
പന്തളം : കുരമ്പാല - തോലുഴം റോഡിലെ യാത്രക്കാർ ദുരിതം അനുഭവിക്കാൻ...

അന്യസംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ഫ്‌ളാറ്റിൽ ബന്ദിയാക്കി; യുവാവ് അറസ്റ്റിൽ

0
കോഴിക്കോട്: താമരശ്ശേരിയില്‍ മറുനാടന്‍ തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം കെട്ടിയിട്ടു....

കീഴ്‌വായ്പൂര് ഹയർസെക്കൻഡറിമന്ദിരം പണി ജൂണിൽ തുടങ്ങും

0
മല്ലപ്പള്ളി : ശതാബ്ദി പിന്നിട്ട കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ...