ഓര്‍മ്മ ശക്തി കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തിവെപ്പ് എടുത്ത ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഓര്‍മ്മ ശക്തി കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തിവെയ്പ്പ് എടുത്ത ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡവാലിയില്‍ 6 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി ട്യൂഷന്‍ എടുത്തിരുന്ന 20കാരനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികൂടിയായ ഇയാളുടെ പേര് സന്ദീപ് എന്നാണെന്ന്  ഡല്‍ഹി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞു വിദ്യാര്‍ഥിയെ വിളിക്കാനായി എത്തിയപ്പോഴാണ് സന്ദീപ് തന്റെ  മകള്‍ക്ക് കുത്തിവെയ്പ്പ് എടുക്കുന്നത് രക്ഷിതാവ് കണ്ടത്. ഇതേത്തുടര്‍ന്നാണ് രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പഠിക്കാനായി എത്തിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും സന്ദീപ് കുത്തിവെയ്പ്പ് എടുത്തതായി വ്യക്തമായത്. എന്‍എസ് സൊല്യൂഷന്‍സ് എന്ന ഇഞ്ചക്ഷനാണ് കുട്ടികള്‍ക്ക് എടുത്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്‍‌എസ് സൊല്യൂഷന്‍ ഇഞ്ചക്ഷന നല്‍കിയാല്‍ കുട്ടികളുടെ ഓര്‍മ്മ ശക്തി മെച്ചപ്പെടുമെന്ന് താന്‍ യൂട്യൂബില്‍ കണ്ടതായി സന്ദീപ് പോലീസിനോട് പറഞ്ഞു. “സന്ദീപിനെതിരെ മണ്ഡവാലി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ‘ഈസ്റ്റ് ഡല്‍ഹി ഡിസിപി ദീപക് യാദവ് പറഞ്ഞു.

ഐപിസി സെക്ഷന്‍ 336 പ്രകാരം സന്ദീപിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ചില വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സന്ദീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് ഇഞ്ചക്ഷന്‍ സിറിഞ്ചുകളും  മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ട്യൂഷന്‍ എടുത്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്തു സന്ദീപ് രംഗത്തെത്തിയതോടെയാണ് വിദ്യാര്‍ഥികളെ അയച്ചു തുടങ്ങിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. തങ്ങളോട് നല്ല രീതിയില്‍ ഇടപെടുന്നതിനാല്‍ ഇയാളെക്കുറിച്ച്‌ മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ സന്ദീപ് അറസ്റ്റിലായതോടെ കൂടുതല്‍ രക്ഷിതാക്കള്‍ പരാതിയുമായി മണ്ഡവാലി പോലീസ് സ്റ്റേഷനില്‍ എത്തിയതായാണ് വിവരം. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ പരാമർശം

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ...

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...