പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ വിവാദം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തെലങ്കാനയിലെ വാരങ്കലിലാണ് സംഭവം. അംബേദ്കർ ജംഗ്ഷനിൽ നിന്ന് സുബേദാരിയിലേക്ക് പോകാൻ യാത്രക്കാരൻ റാപിഡോയിൽ റൈഡ് ബുക്ക് ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ടിഎസ് 09 പിസി 2795 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ വാഹനം എനുമാമുല പോലീസ് സ്റ്റേഷന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. പോലീസ് വാഹനത്തിൽ സർവീസ് നടത്തുന്നതിനെപ്പറ്റി യാത്രക്കാരൻ ചോദിച്ചപ്പോൾ പോലീസ് കോൺസ്റ്റബിളായ സുഹൃത്ത് നൽകിയ വാഹനമാണിതെന്ന് റൈഡർ മറുപടി പറഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

അടിയന്തര സേവനങ്ങൾക്കും പെട്രോളിംഗിനും കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തുന്നതിനുമായി ഉപയോഗിക്കുന്ന ബ്ലൂ കോൾട്ട് വിഭാഗത്തിലുള്ള വാഹനമാണിതെന്നാണ് വിവരം. പോലീസ് വാഹനത്തിന്റെ സ്വകാര്യ ഉപയോഗത്തെ വിമർശിച്ച് ധാരാളം പേർ രംഗത്തെത്തി. വാഹനം സ്റ്റേഷനിലെ എസ്ഐ ശങ്കറാണ് ഉപയോഗിച്ചിരുന്നതെന്നും ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാർശ വാറങ്കൽ പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ടെന്നും സിഐ അറിയിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയും വാഹനത്തിന്റെ രേഖകളും പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. സർക്കാർ വാഹനം വാണിജ്യാവശ്യങ്ങൾക്കായി ലഭ്യമാക്കിയതെങ്ങനെയെന്നും ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇതിന് വഴിയൊരുക്കിയോ എന്നും സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ഈ ആരോപണങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ പരാമർശം

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...