ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ആക്രമണം നടത്താൻ പദ്ധതിയിട്ടു ; ഐഎസ്ഐ ബന്ധമുള്ള 9 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടി പഞ്ചാബ് പോലീസ്. ഐഎസ്ഐ പിന്തുണയോടെ ആക്രമണത്തിന് പദ്ധതിയിട്ട ഒൻപത് അംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. രാജസൻസിയിൽ നിന്നാണ് സംഘം പിടിയിലായത്. ഈ സംഘത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേരും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടിയെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

വൻഷ് കുമാർ (19), അൻമോൾ സിങ് (20), ഹർമാൻ സിങ് (24), സുഖ്ദേവ് സിങ് (30) സുഖ്മൻ സിങ് (19) പ്രായപൂർത്തിയാകാത്ത നാല് കൂട്ടാളികൾ എന്നിവരാണ് പിടിയിലായത്. സിജെപി പ്രതിഷേധങ്ങൾക്കിടെ ജന്തർ മന്തറിൽ ആക്രമണം നടത്താൻ ഈ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നതായി പോലീസ് അവകാശപ്പെട്ടു. ഐഎസ്ഐ ചാരനുമായി ബന്ധമുണ്ടായിരുന്നതായി അറസ്റ്റിലായ സംഘത്തിലുൾപ്പെട്ട സുഖ്മൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...