Sunday, June 30, 2024 12:16 pm

ചാലക്കുടിയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ; നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ വേണ്ട

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : ചാലക്കുടിയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ചാലക്കുടിയില്‍ മത്സരിക്കാന്‍ ചാലക്കുടിക്കാരനായ സ്ഥാനാര്‍ഥി മതിയെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തെരുവിലിറങ്ങിയത്. ഇവര്‍ക്കൊപ്പം മണ്ഡലം കമ്മറ്റി പ്രവര്‍ത്തകരും കൂടിയതോടെ പ്രതിഷേധം ശക്തമായി.

നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാഥിയെ വേണ്ടെന്നും അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പുറത്ത് നിന്നള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ രാജി സന്നദ്ധതയും അറിയിച്ചു. ടൗണ്‍ ചുറ്റി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് നടത്തിയ യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇട്ടൂപ്പ് ഐനിക്കല്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആല്‍ബിന്‍ പൗലോസ്‌നി മണ്ഡലം പ്രസിഡന്റ് അനില്‍ പരിയാരം കാടുകുറ്റി മണ്ഡലം എം.പി.ഡേവീസ് എന്നിവര്‍ സംസാരിച്ചു. യൂത്ത് മണ്ഡലം പ്രസിഡന്റുമാരായ ജെയ്ഫന്‍ മാനാടാം നിഥിന്‍ പോള്‍ എന്‍.പി.പ്രവീണ്‍, ജിസ്‌മോന്‍, ജിന്‍സ് ചിറയത്ത് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. വൈകിട്ട് വീണ്ടും പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘യുഡിഎഫിൽ പോകണോ എന്ന് അംഗങ്ങൾക്ക് പറയാം ; നിലവിൽ എൽഡിഎഫ് വിടേണ്ട ആവശ്യമില്ല’- ബിനോയ്...

0
തിരുവനന്തപുരം: യുഡിഎഫിൽ പോകണമോയെന്ന അഭിപ്രായം പറയാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് സിപിഐ...

പ്രിയങ്കയല്ല ഇന്ദിര ഗാന്ധി മൽസരിച്ചാലും സ്ഥാനാർഥിയെ നിർത്തും ; വിവാദ പരാമർശവുമായി സി....

0
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി മുതിർന്ന...

സജിമോനെ തിരിച്ചെടുത്തതിൽ തെറ്റില്ല ; കേസുകളിൽ തീർപ്പ് പറയേണ്ടത് കോടതി ; പാർട്ടി അത്...

0
തിരുവല്ല : പീഡനക്കേസിലെ പ്രതിയായ നേതാവിനെ തിരിച്ചെടുത്തതിൻ്റെ പേരിൽ തിരുവല്ല സിപിഎമ്മിൽ...

ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ; ഒടുവിൽ സംഭവിച്ചത്…

0
വ​യ​നാ​ട്: ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ബാ​വ​ല്ലി മീ​ൻ​കൊ​ല്ലി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം....