ചാലക്കുടിയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ; നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ വേണ്ട

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : ചാലക്കുടിയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ചാലക്കുടിയില്‍ മത്സരിക്കാന്‍ ചാലക്കുടിക്കാരനായ സ്ഥാനാര്‍ഥി മതിയെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തെരുവിലിറങ്ങിയത്. ഇവര്‍ക്കൊപ്പം മണ്ഡലം കമ്മറ്റി പ്രവര്‍ത്തകരും കൂടിയതോടെ പ്രതിഷേധം ശക്തമായി.

നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാഥിയെ വേണ്ടെന്നും അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പുറത്ത് നിന്നള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ രാജി സന്നദ്ധതയും അറിയിച്ചു. ടൗണ്‍ ചുറ്റി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് നടത്തിയ യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇട്ടൂപ്പ് ഐനിക്കല്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആല്‍ബിന്‍ പൗലോസ്‌നി മണ്ഡലം പ്രസിഡന്റ് അനില്‍ പരിയാരം കാടുകുറ്റി മണ്ഡലം എം.പി.ഡേവീസ് എന്നിവര്‍ സംസാരിച്ചു. യൂത്ത് മണ്ഡലം പ്രസിഡന്റുമാരായ ജെയ്ഫന്‍ മാനാടാം നിഥിന്‍ പോള്‍ എന്‍.പി.പ്രവീണ്‍, ജിസ്‌മോന്‍, ജിന്‍സ് ചിറയത്ത് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. വൈകിട്ട് വീണ്ടും പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...