Wednesday, June 26, 2024 6:48 pm

റാന്നിയില്‍ റിങ്കു ചെറിയാനെതിരെ പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: യു.ഡി.എഫ് സ്ഥാനാര്‍ഥിയായി റിങ്കു ചെറിയാന്‍ വരുമെന്നുറപ്പായതോടെ റാന്നിയിലും പരിസരങ്ങളിലും പോസ്റ്റര്‍ യുദ്ധം. കോണ്‍ഗ്രസിന് 25 വര്‍ഷം എം.എല്‍.എ ഇല്ലാതാക്കിയ റാന്നിയിലെ കോണ്‍ഗ്രസിന്റെ അന്തകന്‍. കുടുംബ വാഴ്ച അവസാനിക്കുക. അമ്മയ്ക്കു പിറകെ മകന്‍, ഇനി ഭാര്യ,  പിന്നാലെ മകന്‍ എന്നിങ്ങനെ നിരവധി വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. കോണ്‍ഗ്രസ് അന്തകനെ അംഗീകരിക്കില്ലെന്നും തീരുമാനം പുനപരിശോധിക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഇന്നു രാവിലെ അങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമാണ്  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

അന്തരിച്ച മുന്‍ എം.എല്‍.എയുടെ മകനും കെ.പി.സി.സി സെക്രട്ടറിയും ഡി.സി.സി വൈസ് പ്രസിഡന്‍റുമാണ് റിങ്കുചെറിയാന്‍. കഴിഞ്ഞ തവണ രാജു എബ്രഹാമിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട മറിയാമ്മ ചെറിയാന്‍ റിങ്കുവിന്റെ മാതാവാണ്. 1996, 2001, 2006, 2011 കാലയളവില്‍ റാന്നി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രഹസ്യമായി നേതൃത്വം നല്‍കിയത് റിങ്കു ചെറിയാനാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. റിങ്കു ചെറിയാന് വിജയ സാധ്യത കുറവാണെന്നു കാട്ടി ചിലര്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നതായും പറയുന്നു. റാന്നി സീറ്റ് എല്‍.ഡി.എഫിനായി കേരള കോണ്‍ഗ്രസ്(എം) ഏറ്റെടുത്തപ്പോഴെ കോണ്‍ഗ്രസില്‍ ആരംഭിച്ച വടംവലി ഇപ്പോള്‍ പോസ്റ്റര്‍ രൂപത്തില്‍ വെളിയില്‍ വന്നിരിക്കുകയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കണം – ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

0
തിരുവല്ല : ഐക്യരാഷ്ട്ര സംഘടന നൽകുന്ന പ്രതിരോധമാണ് പ്രധാനം എന്ന ചിന്താവിഷയത്തിൻ്റെ...

തമിഴ്‌നാട്ടിലെ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി

0
ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി....

വായന അറിവും ആനന്ദവും പകരുന്നു : ജോസഫ് എം. പുതുശ്ശേരി

0
തിരുവല്ല : അറിവും ആനന്ദവും പകരുന്നതാണ് വായനയെന്നും നമ്മളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും...

ഒരു കോടി നേടിയ ഭാഗ്യവാനാര്? ; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലമറിയാം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF 100 ലോട്ടറി...