കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പൂനെയില്‍ നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പൂനെയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ഭരണകൂടം. രാത്രി 11 മണിമുതല്‍ പുലര്‍ച്ചെ ആറു മണിവരെയാണ് നിരോധനാജ്ഞ. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം നാലേകാല്‍ ലക്ഷം കടന്ന പശ്ചാത്തലത്തിലാണ് നടപടി.

മാര്‍ച്ച്‌ 31 വരെ സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. രാത്രി പത്തു മണിമുതല്‍ രാവിലെ ആറു മണിവരെ ബാര്‍, ഹോട്ടല്‍, മാളുകള്‍, തീയറ്ററുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കില്ല. വൈകുന്നേരങ്ങളില്‍ പൂന്തോട്ടങ്ങളും അടയ്ക്കുന്നതായിരിക്കും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളില്‍ 19 ശതമാനം കേസുകളും പൂനെയിലാണുളളത്. പുതിയ കേസുകളില്‍ പകുതിയിലധികവും പൂനെ കോപ്പറേഷനിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

നാഗ്പുര്‍, പൂനെ, താനെ, മുംബയ്, ബംഗളൂരു, എറണാകുളം, അമരാവതി, ജല്‍ഗാവ്, നാസിക്, ഔറന്‍ഗാബാദ് ജില്ലകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ആക്ടീവ് കേസുകള്‍ ഉളളതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...