Monday, July 1, 2024 2:16 pm

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ തന്നെ ; നാലു മണ്ഡലങ്ങളില്‍ക്കൂടി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ തന്നെയാണ് മത്സരിക്കുക. കഴക്കൂട്ടം ഉള്‍പ്പെടെ നാലു മണ്ഡലങ്ങളില്‍ക്കൂടി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴക്കൂട്ടത്ത് മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ തന്നെ മത്സരിക്കും. മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് സ്ഥാനാര്‍ത്ഥി. നേരത്തെ മണിക്കുട്ടന്‍ പണിയനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും മണിക്കുട്ടന്‍ പിന്‍വാങ്ങുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍ സ്ഥാനാര്‍ത്ഥിയാവും. കൊല്ലത്ത് എം സുനില്‍ ആണ് മത്സരിക്കുക.

കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ ബിജെപി നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. കഴക്കൂട്ടത്തു സ്ഥാനാര്‍ത്ഥിയാവുമെന്ന് നേതൃത്വത്തില്‍നിന്ന് ഉറപ്പു ലഭിച്ചെന്നും നാളെ പ്രചാരണത്തിന് ഇറങ്ങുമെന്നും ശോഭാ സുരേന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു. കഴക്കൂട്ടം അടക്കം നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തിലെ കേസില്‍ ജാമ്യമെടുക്കാന്‍ കോടതിയില്‍ എത്തിയ വേളയിലാണ് ശോഭയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്. അയ്യപ്പന്റെ ചിത്രവുമേന്തി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് പ്രഖ്യാപനം വന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിന്ദ്യമായ രീതിയില്‍ വിശ്വാസ സമൂഹത്തെ ഉപദ്രവിച്ച, ശബരിമല അയ്യപ്പന്റെ ആചാരത്തെ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രിയെ പരാജയപ്പെടുത്തുക എന്ന ദൗത്യമാണ് എനിക്ക് വന്നുചേര്‍ന്നിരിക്കുന്നത്. കേരളത്തിലെ വിശ്വാസസമൂഹത്തിന്റെ വികാരം ഉള്‍ക്കൊണ്ടാണ് കഴക്കൂട്ടത്ത് ഞാന്‍ മത്സരിക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

കഴക്കൂട്ടം മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും, അഴിമതി രഹിത ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും, അക്രമരഹിത രാഷ്ട്രീയത്തിനും, വിശ്വാസ സംരക്ഷണത്തിനും നിങ്ങളുടെ ഒരു കുടുംബാംഗത്തെ പോലെ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ വാക്കു തരുന്നു. ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാന്‍ ജനാധിപത്യ വിശ്വാസികളെ മുഴുവനും സ്വാഗതം ചെയ്യുന്നുവെന്നും ശോഭ പ്രതികരിച്ചു.

ശബരിമല പ്രശ്‌നത്തില്‍ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ശോഭാ സുരേന്ദ്രന്റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്‌എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തില്‍ സജീവമാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു

0
സൂറത്ത് : മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന്...

യു.പിയില്‍ കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു ;13 പേർക്ക് പരിക്ക്

0
മഥുര : ഉത്തർപ്രദേശിൽ കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു.13...

സി.ബി.ഐ അറസ്റ്റിനെതിരെ കെജ്‍രിവാൾ ഹൈക്കോടതിയിൽ

0
ഡൽഹി: സി.ബി.ഐ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ....

സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം – ഹൈക്കോടതി

0
എറണാകുളം : സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തനം...