Thursday, May 2, 2024 7:27 am

വേനല്‍ മഴയ്ക്ക് മുമ്പ് കൊയ്ത്തും നെല്ല് സംഭരണവും ഊര്‍ജ്ജിതമാക്കണം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ജില്ലയില്‍ വേനല്‍ മഴയ്ക്ക് മുമ്പായി ഇനിയും കൊയ്ത്ത് പൂര്‍ത്തിയാക്കാനുള്ള നെല്‍പ്പാടങ്ങളില്‍ കൊയ്ത്തും സംഭരണവും ഊര്‍ജ്ജിതമാക്കാന്‍ കളക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

ഇനിയും കൊയ്ത്ത് പൂര്‍ത്തിയാക്കാനുള്ള പാടശേഖരങ്ങള്‍ക്ക് എത്രയും വേഗം മില്ല് അലോട്ട് ചെയ്ത് നല്‍കുന്നതിന് സപ്ലൈകോ ഓഫിസറെ ചുമതലപ്പെടുത്തി. കൊയ്ത്തിന് ഏഴുദിവസം മുമ്പ്  മില്ല് അലോട്ട് ചെയ്ത് നല്‍കണം. മില്ലുകള്‍ മാറ്റി കൊടുക്കേണ്ട സാഹചര്യമുണ്ടായാല്‍ പാടശേഖര സമിതിയില്‍ നിന്ന് അതിനുള്ള കാരണം എഴുതി വാങ്ങി അതനുസരിച്ച്‌ നടപടി സ്വീകരിക്കണം. ഗുണമേന്മയുള്ള ചാക്കുകള്‍, നെല്ല് കയറ്റി കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങള്‍ എന്നിവ ലഭ്യമാക്കണം.

കൊയ്ത്ത് നടക്കുന്ന സമയങ്ങളില്‍ മഴ ഉണ്ടായാല്‍ കര്‍ഷകര്‍ കൊയ്ത്ത് നിര്‍ത്തിവെക്കണമെന്നും കൊയ്ത നെല്ല് നനയാതെ സൂക്ഷിക്കുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കളക്ടര്‍ കര്‍ഷകരോട് നിര്‍ദ്ദേശിച്ചു. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ എസ് മിനി, സപ്ലൈ ഓഫീസര്‍ പി മുകുന്ദകുമാര്‍, പാടശേഖര ഭാരവാഹികള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗാന്ധി കുടുംബാം​ഗങ്ങൾ മത്സരിക്കുമോ? ; അമേഠിയിലും റായ്ബറേലിയിലും തീരുമാനം ഇന്ന് ഉണ്ടായേക്കും

0
ഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച...

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും

0
ന്യൂഡൽഹി: എസ്എന്‍സി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം കേൾക്കാനായി സുപ്രീം...

സിസിടിവി പരിശോധിക്കണമെന്ന യദുവിന്റെ ആവശ്യം ; ദുരൂഹത ഉണ്ടെന്ന് പോലീസ്

0
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുളള തർക്കത്തിൽ...

തിരുവാലൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവം ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

0
കൊച്ചി: എറണാകുളം തിരുവാലൂരിൽ ഇരുപതുകാരനായ അഭിജിത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി...