ഫേസ്ബുക്ക് പേജ് വിവാദം ; അനില്‍ കെ. ആന്റണിയെ പിന്തുണച്ച്‌ ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനില്‍ കെ. ആന്റണിയെ പിന്തുണച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ പ്രചരണത്തെ ചൊല്ലിയുണ്ടായ വിവാദം അടങ്ങുന്നില്ല. കെപിസിസി ഐടി സെല്ലിന് നേതൃത്വം നല്‍കുന്ന അനില്‍ കെ. ആന്റണിക്കെതിരെ കഴിഞ്ഞ ദിവസം സൈബര്‍ കോണ്‍ഗ്രസ് എന്ന പേജില്‍ ചില പരാമര്‍ശങ്ങളോടെ പോസ്റ്റ് വന്നതിന് പിന്നാലെയാണ് ശശി തരൂര്‍ രംഗത്ത് എത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ആഴ്ച എറ്റവും കൂടുതല്‍ റീച്ച്‌ ലഭിച്ച്‌ പേജ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള എന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ  ഔദ്യോഗിക പേജിനാണ് എന്ന വിവരമടങ്ങിയ ചിത്രം തരൂര്‍ പങ്കുവെച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച അനില്‍ കെ. ആന്‍റണിക്കും സഹപ്രവര്‍ത്തകര്‍ക്കും തരൂര്‍ അഭിനന്ദനം അറിയിച്ചു. തരൂര്‍ പങ്കുവെച്ച പോസ്റ്റില്‍ 2.7 മില്യണ്‍ എന്‍ഗേജ്‌മെന്റോടെയാണ് കോണ്‍ഗ്രസിന്റെ  പേജ് ഒന്നാമതെത്തിയതായാണ് കാണിച്ചിരിക്കുന്നത്. 1.5 മില്യണോടെ സിപിഎമ്മിന്റെ  പേജാണ് രണ്ടാമത്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും പട്ടികയിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...

16 കോടിയുടെ റോഡ് തകർന്നത് 16 ദിവസത്തിനുള്ളിൽ ; അഴിമതി തുറന്നുകാട്ടി ദൃശ്യങ്ങൾ വൈറൽ

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ്...