Monday, May 20, 2024 4:40 am

സെൻട്രല്‍ വിസ്തക്കെതിരായ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : സെൻട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും പിഴ വിധിച്ച് ഹർജി തള്ളണമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ  ആവശ്യം കോടതി പരിഗണിക്കും.  കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ പദ്ധതിയുടെ നിര്‍മ്മാണം തുടരുന്നതിന് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നേരത്തെ ഹൈക്കോടതിയില്‍ ഹർജിയെത്തിയത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാർ നല്‍കിയ സത്യവാങ്മൂലത്തിലാണ് പദ്ധതിക്കെതിരായി ഹര്‍ജി നല്‍കിയത്.

സെൻട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിര്‍മ്മാണ സ്ഥലത്തിന് പുറത്ത് താമസിക്കുന്നവരാണ് ജോലികളില്‍ ഏര്‍പ്പെടുന്നതെന്ന ആരോപണം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഹര്‍ജിക്കാര്‍ ആരോപിക്കുന്നത് പോലെ നടക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയല്ല. റിപ്ലബ്ലിക്ക് പരേഡ് നടക്കുന്ന രാജ്പഥിന്റെ  പുനർനിര്‍മ്മാണം മാത്രമാണ് നടക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തതിന് വേണ്ടിയാണെന്നും സർക്കാര്‍ അവകാശപ്പെട്ടു. ജോലിക്കാര്‍ എല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സര്‍ക്കാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ മറുപടി രേഖയില്‍ ഉള്‍പ്പെടുത്തുന്നതായി ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണത്തെ അവശ്യസേവന വിഭാഗത്തില്‍പ്പെടുത്തിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇരട്ടപ്പേര് വിളിച്ച് കളിയാക്കി ; പിന്നാലെ കൗമാരക്കാരനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്

0
കോട്ടയം: ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന് മുകളില്‍ ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം...

വരുന്നൂ കാവസാക്കി നിഞ്ച ZX-4RR ; ആകാംക്ഷയിൽ വാഹനപ്രേമികൾ

0
പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി മോട്ടോർ ഇന്ത്യ, ഉയർന്ന...

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...