വരുന്നൂ കാവസാക്കി നിഞ്ച ZX-4RR ; ആകാംക്ഷയിൽ വാഹനപ്രേമികൾ

For full experience, Download our mobile application:
Get it on Google Play

പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി മോട്ടോർ ഇന്ത്യ, ഉയർന്ന പെർഫോമൻസ് സ്‌പോർട്‌സ് ബൈക്കായ നിഞ്ച ZX-4RR-ൻ്റെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. കോംപാക്റ്റ് വലുപ്പത്തിനും ശക്തമായ പ്രകടനത്തിനും പേരുകേട്ട ഈ പുതിയ മോഡൽ പരിമിതമായ എണ്ണത്തിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പൂർണ്ണമായും ബിൽറ്റ് യൂണിറ്റ് (സിബിയു) ആയിട്ടായിരിക്കാം ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയ നിഞ്ച ZX-4R-ന് മുകളിലായിരിക്കും നിഞ്ച ZX-4RR സ്ഥാനം പിടിക്കുക.
കവാസാക്കി നിഞ്ച ZX-4RR കവാസാക്കി റേസിംഗ് ടീം (KRT) പെയിൻ്റ് സ്‍കീം അവതരിപ്പിക്കുമെന്ന് ടീസർ ചിത്രം സൂചിപ്പിക്കുന്നു. ഇത് ലോഞ്ചിലെ ഒരേയൊരു കളർ ഓപ്ഷനായിരിക്കാം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാല് റൈഡിംഗ് മോഡുകൾ, ഓൾ-എൽഇഡി ലൈറ്റിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന 4.3 ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീനും ബൈക്കിലുണ്ടാകും.

അതിൻ്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, കവാസാക്കി നിഞ്ച ZX-4RR ന് 399 സിസി ലിക്വിഡ്-കൂൾഡ്, ഇൻ-ലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. 76 bhp കരുത്തും 37.6 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിൻ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. റാം എയർ ഇൻടേക്ക് സംവിധാനവും ബൈക്കിൻ്റെ സവിശേഷതയാണ്, കൂടാതെ ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററോടുകൂടിയ ആറ് സ്പീഡ് ഗിയർബോക്‌സും സജ്ജീകരിച്ചിരിക്കുന്നു. വെറും 189 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് മികച്ച പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നു. ഇത് അവിശ്വസനീയമാംവിധം ചടുലവും വേഗതയുള്ളതുമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...