Monday, May 20, 2024 9:57 am

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ നിര്‍ണായക നീക്കവുമായി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ നിര്‍ണായക നീക്കവുമായി ഇന്ത്യ. സെല്‍ഫ് പ്രൊപ്പെല്‍ഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകള്‍ വിന്യസിക്കും. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനുള്ള സാദ്ധ്യത ഇനിയും തള്ളിക്കളയാന്‍ ആകാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ടാങ്കുകള്‍ ഉപയോഗിച്ചുള്ള പരിശീലനം ആരംഭിച്ചിരുന്നു. ഇത് ഏകദേശം അവസാനിക്കാനിരിക്കെയാണ് ടാങ്കുകള്‍ വിന്യസിക്കാനുള്ള നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കിയത്. അടുത്തിടെ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ സംശയാസ്പദ നീക്കങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതാണ് നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ കാരണമെന്നാണ് നിഗമനം.

ലഡാക്കിലെ സമതലങ്ങളില്‍ അതീവ കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ടാങ്കുകളാണ് കെ.9 വജ്ര ടാങ്കുകള്‍. ആദ്യമായാണ് വജ്ര ടാങ്കുകള്‍ ലഡാക്കില്‍ വിന്യസിക്കുന്നത്. 2018 ലാണ് ടാങ്കുകള്‍ കരസേനയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. മണിക്കൂറില്‍ 67 കിലോ മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ടാങ്കുകള്‍ക്ക് 18 മുതല്‍ 52 കിലോ മീറ്റര്‍വരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ സാധിക്കും. അഞ്ച് പേരടങ്ങുന്ന സൈനിക സംഘത്തിന് ടാങ്കില്‍ സഞ്ചരിക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹെലികോപ്‌റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപെട്ട​തായി സൂചനകൾ ;​ ആരും രക്ഷപ്പെട്ടതായി...

0
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ...

വള്ളിക്കോട് പാടശേഖരങ്ങളിൽ നൂറുമേനി വിളവ്

0
വള്ളിക്കോട് : പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച വള്ളിക്കോട് പാടശേഖരങ്ങളിൽ നൂറുമേനി വിളവ്....

ലഡാക്കിൽ ഭൂചലനം ; 4.0 തീവ്രത രേഖപ്പെടുത്തി

0
ലഡാക്ക്: ലഡാക്കിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ...

വായ്പ്പൂരില്‍ കുറുനരിയുടെ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്

0
മല്ലപ്പള്ളി : വായ്പ്പുരിൽ കുറുനരിയുടെ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്. കോട്ടാങ്ങൽ...