Sunday, June 16, 2024 3:20 pm

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിക്കാം ; വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന സ്ഥാപനങ്ങളും മാത്രമേ തുറക്കാന്‍ അനുവദിക്കൂ. വ്യാപാര സ്ഥാപനങ്ങളുടെ ജനാലകള്‍ തുറന്നിടണം, എ.സി കള്‍ പ്രവര്‍ത്തിപ്പിക്കരുത്, സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ഇതിനായി കടകള്‍ക്കുമുന്നില്‍ തറയില്‍ പ്രത്യേക അടയാളങ്ങള്‍ രേഖപ്പെടുത്താനും സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്താനും ഉള്‍വശം ആളുകളെ നിയന്ത്രിക്കാണും ഉടമകള്‍ ശ്രദ്ധിക്കണം. ആള്‍ക്കൂട്ടം എവിടെയും അനുവദിക്കില്ല. ഇക്കാര്യങ്ങളിലെല്ലാം നിരീക്ഷണം നടത്തുന്നതിന് എല്ലാ എസ്എച്ച്ഒ മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടൈയ്ന്‍മെന്റ് സോണുകള്‍, രോഗവ്യാപനം കൂടിയ പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

നാളെ (5) മുതല്‍ ഒന്‍പതാം തീയതി വരെ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മറ്റും പ്രവര്‍ത്തിക്കാം, സമയം രാവിലെ 9 മുതല്‍ രാത്രി 7.30 വരെയാണ്. വിലക്കുകള്‍ ലംഘിക്കാനുള്ള ശ്രമങ്ങള്‍ തടയുകയും കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 203 കേസുകളിലായി 196 പേരെ അറസ്റ്റ് ചെയ്തു.67 വാഹനങ്ങളാണ് പിടിച്ചെടുത്തത്, 13 കടകള്‍ക്കെതിരെ നടപടിയെടുത്തു. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1067 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 485 ആളുകള്‍ക്കെതിരെയും നടപടിയെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇതുവരെ ജില്ലയില്‍ ലഭിച്ച പോലീസ് ഇ പാസ് അപേക്ഷകളുടെ എണ്ണം 53914 ആണ്, 12655 അപേക്ഷകളില്‍ ഇ പാസ് അനുവദിച്ചു. 41200 എണ്ണവും തള്ളി, പരിഗണനയിലുള്ളത് 59 അപേക്ഷകള്‍ മാത്രമാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏകീകൃത കുര്‍ബാന സര്‍ക്കുലര്‍ ; ഇന്ന് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം മിക്കയിടത്തും നടപ്പായില്ല

0
കൊച്ചി: ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം...

‘സുരക്ഷിതമായ ഡിജിറ്റല്‍ ഹാർഡ്‍വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റ്’ – രാജീവ് ചന്ദ്രശേഖര്‍

0
ന്യൂഡൽഹി : സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ പ്രസ്താവന തെറ്റെന്ന്...

നീറ്റ് പരീക്ഷ ; ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രദാൻ....

ടി.ഡി.പി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യ മുന്നണി പിന്തുണയ്ക്കും – സഞ്ജയ് റാവത്ത്

0
മുംബൈ: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ടി.ഡി.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യ മുന്നണി...