Monday, June 17, 2024 10:02 pm

ലോകം കൊവിഡിന്റെ അപകടകരമായ കാലഘട്ടത്തിൽ ; നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റ് വ്യാപനം

For full experience, Download our mobile application:
Get it on Google Play

ജനീവ : ലോകം കൊവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യങ്ങളിൽ കൊവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ അറിയിച്ചു.

ഡെൽറ്റ വേരിയന്റിന് ഇപ്പോഴും പുതിയ വകഭേദങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പല രാജ്യങ്ങളിലും കൊവിഡിന്റെ ഏറ്റവും ബലവത്തായ വകഭേദമായി മാറിയിരിക്കുകയാണെന്നും പത്രസമ്മേളനത്തിൽ ടെഡ്രോസ് അഥനോം ​ഗബ്രിയേസിസ് വിശദീകരിച്ചു.

പ്രതിരോധ കുത്തിവെയ്പ്പ് മഹാമാരിയുടെ രൂക്ഷമായ ഘട്ടം ഫലപ്രദമായി അവസാനിപ്പിക്കുമെന്ന് നിർദ്ദേശിച്ച അദ്ദേഹം അടുത്ത വര്‍ഷം ഈ സമയമാകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലെയും 70 ശതമാനം ആളുകൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുമെന്ന് ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ വേണം വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തേണ്ടത്. ആഗോളതലത്തിൽ മൂന്ന് ബില്യൺ ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ടെഡ്രോസ് പറഞ്ഞു. ചില രാജ്യങ്ങൾ ജനങ്ങൾക്ക് വാക്‌സിൻ നൽകുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അത് ആഗോളതലത്തിൽ ഭീഷണിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ മാസം ആകുന്നതോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ പത്ത് ശതമാനത്തിനെങ്കിലും വാക്സീൻ നൽകാനുള്ള ആ​ഗോളശ്രമം നടത്തണം. മഹാമാരിയെ പ്രതിരോധിക്കാനും അതുവഴി സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരാനുമുള്ള മാർ​ഗമാണ് വാക്സീൻ എന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘അതിയായ ആഹ്ലാദവും അഭിമാനവും പകരുന്നു’ രാഹുല്‍ ഗാന്ധിക്ക് നന്ദി, പ്രിയങ്കാ ഗാന്ധിക്ക് സ്വാഗതം :...

0
തിരുവനന്തപുരം: എഐസിസി തീരുമാന പ്രകാരം വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുന്ന രാഹുല്‍...

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ ഒളിവില്‍

0
തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ...

അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

0
ദമാം: അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു....

രാഹുൽ ഗാന്ധി വയനാട് ഒഴിയാനും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുമുള്ള തീരുമാനം : രൂക്ഷ വിമര്‍ശനവുമായി...

0
തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലം ഒഴിയാനും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുമുള്ള തീരുമാനത്തിനെതിരെ...