ടി.പി വധക്കേസിലെ പ്രതിക്ക് കല്യാണം കഴിക്കാനും മധുവിധു ആഘോഷിക്കാനും ചട്ടവിരുദ്ധമായി പരോള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ടിപി വധക്കേസിലെ പ്രതിക്ക് കല്യാണം കഴിക്കാനും മധുവിധു ആഘോഷിക്കാനും ചട്ടവിരുദ്ധമായി പരോള്‍. ടി.പി വധക്കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്ത് പരോളില്‍ ഇറങ്ങി വിവാഹിതനായെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തലശ്ശേരിയിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനിടെ തനിക്ക് ടി.പി വധക്കേസിലെ പ്രതികളുടെ സഹായം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു.

അര്‍ജുന്‍ ആയങ്കിയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നാലെ ടി.പി കേസ് പ്രതികളെ സൂഷ്മം നിരീക്ഷിക്കാനായുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ഇതിനിടയിലാണ് ടി പി കേസിലെ ആറാം പ്രതിയായ അണ്ണന്‍ സജിത്തിനെയും വെട്ടിലാക്കുന്ന ചില വിവരങ്ങള്‍ പുറത്തുവരുന്നത്. ടിപി കേസിലെ കൂട്ടു പ്രതികളുടെ വിവാഹം മുമ്പ്  വന്‍ വിവാദത്തിനു വഴിവെച്ചിരുന്നു. ഇതോടെ സജിത്തിന്റെ വിവാഹം രഹസ്യമായിട്ടായിരുന്നു നടന്നത്. വിവാഹ ചിത്രങ്ങള്‍ എവിടെയും പോസ്റ്റ് ചെയ്യരുതെന്നടക്കമുള്ള നിര്‍ദേശം സുഹൃത്തുക്കള്‍ക്ക് നല്കിയിരുന്നു.

മെയ് മാസത്തിലാണ് സജിത്ത് പരോളില്‍ ഇറങ്ങിയത്. ഇതിനുശേഷമാണ് പെണ്ണ് കണ്ടതും വിവാഹം നടത്തിയതുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് വേണ്ടി സജിത്തിന് ചട്ട വിരുദ്ധമായാണ് പരോള്‍ അനുവദിച്ചതെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ടി.പി കേസിലെ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായാണ് പരോള്‍ അനുവദിക്കുന്നതെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു.

അണ്ണന്‍ സിജിത്തിനു ജയില്‍ അധികൃതര്‍ നേരത്തെയും വഴി വിട്ട് പരോള്‍ അനുവദിച്ചിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ വിവാദം. ടി പി കേസിലെ പ്രതികള്‍ പുറത്തിറങ്ങിയാല്‍ ഒരാഴ്ച്ചക്ക് ശേഷം ഉന്നത പിടിപാടിലൂടെ പരോള്‍ നീട്ടിയെടുക്കലാണ് പതിവ്. പരോള്‍ അനുവദിക്കുന്നതിനായി അധികൃതര്‍ നിരത്തുന്ന വാദം അമ്മയ്ക്ക് സുഖമില്ലെന്നാണ്. കേരളത്തിലെ ജയിലുകള്‍ സിപിഎമ്മാണ് ഭരിക്കുന്നത് ഉദ്യോഗസ്ഥരല്ല എന്നത് വിണ്ടും ഒരിക്കല്‍ കൂടി സ്പഷ്ടമാകുകയാണ് ചട്ടവിരുദ്ധ പരോളിലൂടെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...