പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പെട്രോളുമായി 18കാരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പെട്രോളുമായെത്തിയ 18കാരന്‍ അക്രമാസക്തനായി. പെണ്‍കുട്ടിയെ തനിക്കൊപ്പം ഇറക്കിവിടണം എന്നാവശ്യപ്പെട്ടാണ് യുവാവ് അക്രമം അഴിച്ചുവിട്ടത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ചെമ്മരുതിയിലുള്ള വീട്ടിലെത്തിയ തൊടുവേപുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ആണ് അറസ്റ്റിലായത്. അര്‍ധരാത്രി വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ പ്രതി, ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും പെട്രോള്‍ കുപ്പി കാണിച്ച്‌ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ഇയാളെ പോലീസെത്തി അറസ്റ്റ് ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസെത്തിയപ്പോള്‍ കൈഞരമ്പ്  മുറിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് നൗഫല്‍ ഭീഷണിമുഴക്കിയെങ്കിലും പോലീസ് അനുനയത്തിലൂടെ പ്രതിയെ കീഴടക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നൗഫല്‍ ഏറെക്കാലമായി ശല്യം ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നൗഫലിനെ താക്കീത് ചെയ്തു. സുഹൃത്തിന്റെ പക്കല്‍നിന്ന് പെണ്‍കുട്ടിയുടെ നമ്പര്‍ കൈക്കലാക്കിയ നൗഫല്‍ വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് അര്‍ധരാത്രി വീട്ടിലെത്തിയത്. ഇയാള്‍ ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...