Saturday, May 4, 2024 11:56 am

ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കുമെന്ന് കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കുമെന്ന്  കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍.

രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ചിക്കന്‍വിലയില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വര്‍ദ്ധിപ്പിക്കുന്നതിന് പുറകില്‍ അന്യസംസ്ഥാന ചിക്കന്‍ ലോബിയാണ്. സംസ്ഥാനത്ത് വില്‍ക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതുമൂലം പ്രവര്‍ത്തന ചെലവുപോലും കണ്ടെത്താനാകാതെ നട്ടംതിരിയുന്ന ഹോട്ടലുടമകള്‍ക്ക് വിലവര്‍ദ്ധനവ് കടുത്ത തിരിച്ചടിയാണ്.

നാടുമുഴുവന്‍ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഹോട്ടലിലെ ചിക്കന്‍വിഭവങ്ങളുടെ വിലവര്‍ദ്ധിപ്പിക്കാനും ഹോട്ടലുടമകള്‍ക്ക് സാധിക്കില്ല. വിലക്കയറ്റം ഇങ്ങനെ തുടരുകയാണെങ്കില്‍ ഹോട്ടലുകളിലെ ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കുവാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകും. അന്യ സംസ്ഥാന ലോബിയുടെ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാന്‍വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും തദ്ദേശ ചിക്കന്‍ ഫാമുകളില്‍നിന്നും വിപണിയില്‍ ചിക്കന്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈകൊള്ളണമെന്നും കേരള ഹോട്ടല്‍ ആന്റ് റസേ്റ്റാറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു ; പവന് 80 രൂപ കൂടി

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നേരിയ വർധനയാണ് ഇന്നുണ്ടായത്....

കല്ലട ജലസേചന പദ്ധതിയുടെ ജലവിതരണ സംവിധാനങ്ങൾ നശിക്കുന്നു

0
കലഞ്ഞൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ ജലവിതരണ പദ്ധതിയായ കല്ലട ജലസേചന...

താനൂർ കസ്റ്റഡി മരണം : പ്രതികളായ നാല് പോലീസുകാര്‍ അറസ്റ്റിൽ ; സിബിഐ നടപടി...

0
മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പോലീസുകാരെ അറസ്റ്റ് ചെയ്ത്...

കുരമ്പാല – തോലുഴം റോഡിന്‍റെ അരിക് തകര്‍ന്ന അവസ്ഥയില്‍

0
പന്തളം : കുരമ്പാല - തോലുഴം റോഡിലെ യാത്രക്കാർ ദുരിതം അനുഭവിക്കാൻ...