മകളെ പീഡിപ്പിച്ച രണ്ടാനച്ഛന് 40 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകളെ പീഡിപ്പിച്ച രണ്ടാനച്ഛന് 40 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. കോഴഞ്ചേരി – കോയിപ്രം സ്വദേശി ഗോപാലകൃഷണനെയാണ് (56) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 40 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷ വിധിച്ചത്. ഇന്ത്യൻ പീനൽ കോഡിലേയും പോക്സോ ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ്  ശിക്ഷ.

രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിൽ ജനിച്ച പതിനാലുകാരിയായ മകളെ ഇയാള്‍ നിരവധി തവണ ബലാൽസംഗം ചെയ്യുകയും  പെൺകുട്ടി ഗർഭിണിയായി പ്രസവിക്കുകയും ചെയ്തു. 2014 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയും രണ്ടു സഹോദരൻമാരും പ്രതിയായ രണ്ടാനച്ഛനും കോയിപ്രം വില്ലേജിൽ വാടകക്ക് ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം പ്രതി പെൺകുട്ടിയെ നിരവധി പ്രാവശ്യം ബലാൽസംഗം ചെയ്തുവെന്നും ഗർഭിണിയാക്കിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.

ശരീരവേദനയ്ക്ക് ചികിത്സയ്ക്കായി പെൺകുട്ടി ആശുപത്രിയിൽ പോയപ്പോൾ ഗർഭിണിയാണെന്ന വിവരം ഡോക്ടർ മനസിലാക്കി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.  കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കോഴഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ദിലീപ് ഖാനായിരുന്നു അന്വേഷണ ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...