Sunday, June 23, 2024 2:16 pm

കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു ; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിളക്കുടി കോട്ടവട്ടം ജംക്‌ഷനില്‍ ജോമോന്‍ മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണു മരിച്ചത്. ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണു ഭര്‍ത്താവ് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് 3.30 നായിരുന്നു സംഭവം. റെയില്‍വേയില്‍ ട്രാക്ക് മെയ്ന്റെയ്നര്‍ ആയ എം.ജോമോന്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കം നടന്നതായി പൊലീസ് പറഞ്ഞു.

പിന്നീട് ജയമോള്‍ ശുചിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് മകള്‍ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കുമ്പോള്‍ ജയമോള്‍ അവശ നിലയില്‍ നിലത്തു കിടക്കുന്നതാണു കണ്ടത്. ഉടന്‍ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: ദില്‍ന സാറ, ഫെബിന്‍ മാത്യു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പയ്യനല്ലൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമിക്കുവാൻ ഒന്നരക്കോടിരൂപ അനുവദിക്കും

0
ചാരുംമൂട് : പയ്യനല്ലൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമിക്കുവാൻ ഒന്നരക്കോടിരൂപ...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് തട്ടിയത് 1,50,000 രൂപ ; ഒരാൾ അറസ്റ്റിൽ

0
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : ചൊവ്വാഴ്ച വിദ്യാർത്ഥി സംഘടനകളുമായി ചർച്ച

0
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവിധ സംഘടനകളെ ചർച്ചയ്ക്ക്...

ചെങ്ങന്നൂർ-മാന്നാർ റോഡിൽ സുരക്ഷാ സംവിധാനങ്ങളില്ല

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ-മാന്നാർ റോഡിൽ അപകടസാധ്യതകൂടിയ മേഖലകളിൽ സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമായി....