ചെങ്ങന്നൂർ : ചെങ്ങന്നൂർ-മാന്നാർ റോഡിൽ അപകടസാധ്യതകൂടിയ മേഖലകളിൽ സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമായി. റോഡുയർത്തുകയും കുഴികൾ മൂടുകയും ചെയ്തെങ്കിലും സുരക്ഷാസംവിധാനങ്ങൾ അപര്യാപ്തമാണ്. വീതികുറഞ്ഞ റോഡിന്റെ പലഭാഗങ്ങളും താഴേക്ക് ഇടിഞ്ഞിട്ടുണ്ട്. ഇവിടെ സുരക്ഷാവേലി നിർമിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന ആർ.കെ.വി. ജംഗ്ഷന് പടിഞ്ഞാറുവശം റോഡുയർത്തി പണിതിരുന്നു. മുക്കാൽ അടിയോളമാണ് ഇവിടെ ഉയർത്തിയത്. അതേസമയം റോഡിലേക്കു കയറി ട്രാൻസ്ഫോർമർ നിൽക്കുന്നതിനാൽ വീതികുറവാണ്. താഴെ പുഞ്ചയും കനാലുമാണ്. ഈ ഭാഗത്ത് സുരക്ഷാവേലി നിർമിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. മുൻപ് ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും കുറവാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























