Monday, June 17, 2024 4:16 pm

ഓണ്‍ലൈന്‍ ​ഗെയിം കളിച്ച്‌ പണം നഷ്​ടപെട്ടതില്‍ മനംനൊന്ത്​ 13 വയസുകാരന്‍ തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍ : ഓണ്‍ലൈന്‍ ​ഗെയിം കളിച്ച്‌ പണം നഷ്​ടപെട്ടതില്‍ മനംനൊന്ത്​ 13 വയസുകാരന്‍ സീലിങ്​ ഫാനില്‍ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ്​ ദാരുണ സംഭവം. ‘ആത്മഹത്യ കുറിപ്പില്‍ അമ്മയോട്​ ക്ഷമ ചോദിക്കുന്ന കുട്ടി പണം നഷ്​ടപെട്ടതിലുള്ള വിഷാദം മൂലമാണ്​ താന്‍ ജീവനൊടുക്കുന്നതെന്ന്​ എഴുതിയിട്ടുണ്ട്​.

യു.പി.ഐ അക്കൗണ്ട്​ വഴി പിന്‍വലിച്ച 40000 രൂപ ‘ഫ്രീ ഫയര്‍’ ഗെയിം കളിച്ചാണ്​ കുട്ടി നഷ്​ടപ്പെടുത്തിയതെന്ന്​ കുറിപ്പില്‍ വിവരിക്കുന്നു​വെന്ന് പോലീസ്​ ഉദ്യോഗസ്​ഥനായ ശശാങ്ക്​ ജെയിന്‍ പറഞ്ഞു. നഴ്​സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ സംഭവം നടക്കുമ്പോള്‍ ജില്ല ആശുപത്രിയില്‍ ജോലിയിലായിരുന്നു. പിതാവും വീട്ടില്‍ ഇല്ലായിരുന്നു. അക്കൗണ്ടില്‍ നിന്ന്​ പണം പിന്‍വലിക്കപ്പെട്ടതായി സന്ദേശം വന്നതിന്​ പിന്നാലെ കുട്ടിയെ വിളിച്ച അമ്മ​ വഴക്ക്​ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ കുട്ടി മുറിയില്‍ കയറി വാതില്‍ അടച്ചത്​.

അല്‍പ സമയത്തിന്​ ശേഷം സഹോദരി ചെന്ന്​ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ്​ സഹോദരി മാതാപിതാക്കളെ വിളിച്ച്‌​ വിവരം അറിയിച്ചത്​. വാതില്‍ തകര്‍ത്ത്​ അകത്ത്​ കടന്നപ്പോള്‍ കുട്ടി സീലിങ്​ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്ഷീണമകറ്റാന്‍ സാലഡ് വെള്ളരി കഴിക്കൂ

0
ക്ഷീണമകറ്റാന്‍ സാലഡ് വെള്ളരി ഏറെ നല്ലതാണ്. വിറ്റമിന്‍ സി, വിറ്റമിന്‍ ബി,...

വടകരയില്‍ തെരുവ് നായ ആക്രമണം ; കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

0
വടകര: വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

കുമ്മണ്ണൂർ – കടപ്ലാമറ്റം വയലാ-വെമ്പള്ളി റോഡ് ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും ; എൽഡിഎഫ്...

0
കടുത്തുരുത്തി : ദീർഘകാലമായി തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന കുമ്മണ്ണൂർ - കടപ്ലാമറ്റം...